പേരാമ്പ്ര∙ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ 4 പേർ പിടിയിൽ. വടകര പതിയാരക്കര കുളങ്ങര അഭിഷേക്(19), കായണ്ണ ചേലക്കര മീത്തൽ മിഥുൻ ദാസ്(19), വേളം പെരുമ്പാട്ട് മീത്തൽ സി.കെ.ആദർശ് (22) എന്നിവരും ഒരു 17 വയസ്സുകാരനും ആണ് അറസ്റ്റിലായത്. മിഥുൻ ദാസിന്റെ കായണ്ണയിലെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ മൊഴി.
ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രതികൾ തിരുവനന്തപുരത്ത് നിന്നു കായണ്ണയിലെ വീട്ടിൽ എത്തിക്കുകയായിരുന്നു.
7 ദിവസം വീടിനുള്ളിൽ തടവിലാക്കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.
കഴിഞ്ഞ ഏപ്രിലിലാണ് അഭിഷേകുമായി യുവതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. സംഭവത്തിനു ശേഷം കോഴിക്കോട് ടൗണിൽ കണ്ടെത്തിയ പെൺകുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ ഹോമിൽ എത്തിക്കുകയായിരുന്നു.
അവിടെ നടന്ന കൗൺസലിങ്ങിൽ പെൺകുട്ടി സംഭവം പറഞ്ഞ ശേഷം ജുവനൈൽ അധികാരികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പേരാമ്പ്ര ഡിവൈഎസ്പി പി.സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷിദ്, എസ്ഐമാരായ പി.പത്മകുമാർ, പി.കെ.അജയ് കുമാർ, എഎസ്ഐ വി.റിനീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആകാത്തതിനാൽ കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു. പയ്യോളി കോടതിയിൽ ഹാജരാക്കിയ മറ്റു 3 പ്രതികളെ റിമാൻഡ് ചെയ്തു.
മുഖ്യ പ്രതി അഭിഷേക് മൂന്നാം തവണയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]