തിരുവനന്തപുരം∙ ഡിജി കേരളം പദ്ധതിയുടെ 20–ാ–ം ഘട്ടമായി അവകാശ രേഖകളും പ്രധാന സർട്ടിഫിക്കറ്റുകളും ഡിജിറ്റൈസ് ചെയ്ത് ഡിജിലോക്കറുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സംവിധാനങ്ങൾ സാർവത്രികമായി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ സാക്ഷരതയുടെ തുടർച്ച ഉറപ്പാക്കുന്നതിനായി രണ്ടാം ഘട്ടത്തിൽ ഡിജിറ്റൽ കുറ്റകൃത്യങ്ങളും സാമൂഹിക മാധ്യമ ദുരുപയോഗവും തിരിച്ചറിഞ്ഞ് തടയുന്നതിനായി പരിശീലനം നൽകും.
ഡിജിറ്റൽ സാക്ഷരത നേടിയവരിൽ 90 വയസ്സിനു മുകളിലുള്ള 15,223 പേരും 75 നും 90 നും ഇടയിൽ പ്രായമുള്ള 1,35,668 പേരും ഉണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷനായിരുന്നു.
നവ ഡിജിറ്റൽ സാക്ഷരനായ 105 വയസ്സുകാരനായ എറണാകുളത്തെ അബ്ദുല്ല മൗലവിയുമായി മുഖ്യമന്ത്രി വേദിയിൽ വിഡിയോ കോളിലൂടെ സംസാരിച്ചു. മന്ത്രി എം.ബി രാജേഷ് അബ്ദുല്ല മൗലവിയെ സന്ദർശിച്ചപ്പോൾ സമ്മാനിച്ച ഫോണിലാണ് സംസാരിച്ചത്. 75 വയസ്സുകാരായ തിരുവനന്തപുരത്തെ ശാരദാ കാണിയും വിശാലാക്ഷിയും മുഖ്യമന്ത്രിക്കൊപ്പം വേദിയിൽ സെൽഫിയെടുത്തു.
സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിനു കൈമാറി.
ഡിജി കേരളം രണ്ടാംഘട്ട പദ്ധതി സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല അവതരിപ്പിച്ചു.
പദ്ധതി രേഖ ഇൻഫോസിസ് സഹസ്ഥാപകനും മുൻ സിഇഒയുമായ എസ്.ഡി.ഷിബുലാൽ സ്പെഷൽ സെക്രട്ടറി ടി.വി.അനുപമയ്ക്ക് കൈമാറി. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, കെ. കൃഷ്ണൻകുട്ടി, എ.കെ.
ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. എ.
ജയതിലക്, മേയർ ആര്യ രാജേന്ദ്രൻ, വകുപ്പ് ഡയറക്ടർ അപൂർവ ത്രിപാഠി, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]