
തൃശൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് എതിരെ എടുക്കുന്ന നടപടി കൊണ്ട് കോൺഗ്രസ് നേതാക്കളെല്ലാം വിശുദ്ധരാക്കപ്പെടണം എന്നില്ലെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കാരണം രാഹുൽ തന്നെ അയാളുടെ സ്വകാര്യ ഇടങ്ങളിൽ ഈ നേതാക്കൾക്കെതിരെ പൊട്ടിയ്ക്കാനുള്ള വെടിമരുന്ന് തന്റെ പക്കൽ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
അപ്പോൾ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയത് കൊണ്ടാണ് ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാത്തവൻ നിയമസഭയിൽ എത്തിയതെന്ന് പത്മജ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഇനി എം എൽ എ സ്ഥാനത്ത് തുടരാൻ പാടില്ല.
കാരണം ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലെ എല്ലാ വീട്ടിലും എത്തേണ്ട വ്യക്തി ആണ്.
പെൺകുട്ടികൾ ഉള്ള വീട്ടിൽ പോയിട്ട് മതിൽക്കെട്ടിനകത്ത് പോലും ഇയാളെ കയറ്റാൻ കൊള്ളില്ല എന്ന് നമുക്ക് വ്യക്തമായല്ലോ. അപ്പോൾ പാലക്കാട് ഉള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ട
സമയമാണിതെന്ന് മാത്രം ഓർമ്മിപ്പിക്കുന്നുവെന്നും പത്മജ പറഞ്ഞു. അതേസമയം, ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒരു നിമിഷം ആ പദവിയിലിരിക്കാൻ അർഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എൽ എ രാജിവെക്കണമെന്നും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
സത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തി സത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എം എൽ എ രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംസ്ഥാനത്തെ മുഴുവൻ വനിതകളും തെരുവിലിറങ്ങും. സമാധാനപരമായി എം എൽ എ ഓഫീസിലേക്ക് സമരം ചെയ്ത മഹിളാ മോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമെന്നും നവ്യാ ഹരിദാസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]