
ചെങ്ങന്നൂർ ∙ കെഎസ്ആർടിസി ഡിപ്പോയിൽ താൽക്കാലിക കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമാണത്തിനു ധനകാര്യ വകുപ്പിന്റെ പ്രത്യേകാനുമതി ഈയാഴ്ച ലഭിച്ചേക്കും. താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 4.40 ലക്ഷം രൂപ അനുവദിക്കാനുള്ള ഫയൽ സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി ധനവകുപ്പ് ആദ്യം നിരസിച്ചിരുന്നു.
തുടർന്നാണ് പ്രത്യേകാനുമതിക്കു നീക്കം നടത്തിയത്. അനുകൂലതീരുമാനമാണ് ഉണ്ടായിരിക്കുന്നതെന്നും വൈകാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാന്റെ ഓഫിസ് അറിയിച്ചു .
5 മാസം മുൻപ് ഡിപ്പോയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ശേഷം താൽക്കാലിക കാത്തിരിപ്പു കേന്ദ്രം നിർമിക്കാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. താൽക്കാലികമായി ഇൻഫർമേഷൻ സെന്ററും നൂറു പേർക്ക് ഇരിക്കാവുന്ന കാത്തിരിപ്പ് കേന്ദ്രവും എംസി റോഡിനോടു ചേർന്നു നിർമിക്കാനാണു പദ്ധതിയിട്ടത്.
ബസ് സ്റ്റാൻഡ് നിർമാണം, പൈലിങ് പുരോഗമിക്കുന്നു
11.5 കോടി രൂപ ചെലവിൽ 32,000 ചതുരശ്ര അടി വിസ്തീർണത്തിൽ ഡിപ്പോയിൽ പുതിയ കെട്ടിടസമുച്ചയം നിർമിക്കുന്നതിനു മണ്ണുപരിശോധനയ്ക്കായി രണ്ടിടത്തു പൈലിങ് പൂർത്തിയായി.
ഒരു ഘട്ടം ബാക്കിയാണ്. ഇരുനിലകളിൽ ഫ്രണ്ട് ബ്ലോക്കും നാലുനിലകളിൽ മെയിൻ ബ്ലോക്കുമാണു പുതുതായി നിർമിക്കുക.
ബെംഗളൂരു സർവീസ് കാത്ത് ചെങ്ങന്നൂർ
ചെങ്ങന്നൂർ ∙ ഓണക്കാലത്ത് ബെംഗളൂരു– ചെങ്ങന്നൂർ സർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി.
2 ബസുകൾ അനുവദിച്ചാൽ ദിവസവും സർവീസ് നടത്താൻ കഴിയും. സാധാരണ ദിവസങ്ങളിൽ ചെങ്ങന്നൂർ വഴി അഞ്ചിലേറെ സ്വകാര്യ ബസുകൾ ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്.
അവധിദിനങ്ങളിലും വിശേഷദിവസങ്ങളിലും പത്തിലേറെ സ്വകാര്യ ബസ് സർവീസുകളും ഓടുന്നു. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂരിൽ നിന്നു ബെംഗളൂരുവിലേക്കും തിരികെയും സർവീസുകൾ നടത്താൻ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.
എന്നാൽ സർവീസിന്റെ കാര്യത്തിൽ മുഖ്യ ഓഫിസിൽ നിന്ന് അന്തിമതീരുമാനമായിട്ടില്ലെന്ന് എടിഒ: കെ.ആർ.അജീഷ്കുമാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]