
പരിയാരം ∙ സ്വകാര്യ വ്യക്തികൾ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ റവന്യു അധികൃതരുടെ ശക്തമായ നടപടി. പാണപ്പുഴ വില്ലേജിൽ വ്യാപകമായി സർക്കാർ ഭൂമി ചില വ്യക്തികൾ കയ്യേറിയിട്ടുണ്ട്.
സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ പാണപ്പുഴ വില്ലേജ് അധികൃതർ 2 വർഷം തുടർച്ചയായി നടപടി സ്വീകരിച്ചതിനാൽ 50 ഏക്കറിലധികം സർക്കാർ ഭൂമി തിരിച്ചുപിടിച്ചു. അടുത്തു മാസങ്ങളിലായി പാണപ്പുഴ പറവൂർ, ആലക്കാട് പ്രദേശങ്ങളിൽ 16 ഏക്കർ സ്വകാര്യ വ്യക്തികൾ അനധികൃതമായി കയ്യേറിയ ഭൂമി റവന്യു അധികൃതർ കണ്ടെത്തി തിരിച്ചുപിടിച്ചു.
ജില്ലയിൽ ഏറ്റവുമധികം മിച്ചഭൂമിയുള്ളതു പാണപ്പുഴ വില്ലേജിലാണ്. 1000 ഏക്കർ മിച്ചമൂമിയുണ്ടായിരുന്നു.
ഇതിൽ 600 ഏക്കർ അർഹരായവർക്കു പതിച്ചു നൽകി. ബാക്കിയുള്ളതിന്റെ 150 ഏക്കർ സർക്കാർ ഭൂമി ചിലർ അനധികൃതമായി കയ്യേറി.
ഈ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയാണ് പാണപ്പുഴ വില്ലേജ് അധികൃതർ പയ്യന്നൂർ താലൂക്ക് അധികൃതരുടെ നിർദേശത്തിൽ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ പാണപ്പുഴ വില്ലേജിലെ ആലക്കാട് പ്രദേശത്തെ സ്വകാര്യ വ്യക്തികൾ കയ്യേറിയ 6 ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിച്ചു.
സർക്കാർ ഭൂമിയാണെന്ന ബോർഡും സ്ഥാപിച്ചു. പയ്യന്നൂർ താലൂക്ക് തഹസിൽദാർ ടി.മനോഹരൻ, പാണപ്പുഴ വില്ലേജ് ഓഫിസർ രാജേഷ് രാമംഗലത്ത്, കെ.രാമചന്ദ്രൻ, മനോജ് പെരിയാട്ട് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]