
മണ്ണഞ്ചേരി ∙ ഓടുകൾ പൊട്ടി വെള്ളം ചോർന്നൊലിക്കുന്നു; അങ്കണവാടി കെട്ടിടം അപകടാവസ്ഥയിൽ. മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന 3 8ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടിയാണ് വെള്ളം അകത്തു വീഴുന്നത്.
2023 ലാണ് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തത്.
പൊട്ടിയ ഓടിന്റെ കഷണങ്ങൾ അകത്തേക്ക് വീണു കുട്ടികൾക്ക് പരുക്കേൽക്കുമോ എന്ന ആശങ്ക രക്ഷാകർത്താക്കൾക്കുള്ളതിനാൽ കുരുന്നുകളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ അവർ ഭയപ്പെടുന്നുണ്ട്.അശാസ്ത്രീയ നിർമാണം മൂലം പ്രാവുകളും മറ്റ് പക്ഷികളും മേൽക്കൂരയിൽ ചേക്കേറി തൂവൽ കൊഴിക്കുകയും വിസർജിക്കുകയും ചെയ്യുന്നതു മൂലം കുട്ടികൾക്ക് ശ്വാസകോശ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ശങ്കയും രക്ഷിതാക്കൾക്കുണ്ട്.
11 കുട്ടികൾ പഠിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ച് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.കെട്ടിടത്തിന്റെ നിർമാണ അപാകതകൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. ജോയി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]