സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന് നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.കഴിഞ്ഞ ദിവസം നെടുമങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് താരം മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കുട്ടികള്‍ക്ക് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടുന്നതോടെ കിട്ടുമെന്നും നിവിന്‍ പറഞ്ഞതായി മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നും എല്ലാവര്ക്കും ഓണാശംസകള്‍ നേരുന്നുവെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോള്‍ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും മറ്റും മതിയായ സമയം ഇന്റര്‍വെല്‍ സമയം കൂട്ടിയാല്‍ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു.ഓണാശംസകള്‍ നേര്‍ന്നു.
The post സ്കൂളിലെ ഇന്റര്‍വെല്‍ സമയം കൂട്ടണം; നിവിന്റെ ആവശ്യം പരിഗണിക്കാമെന്ന് വിദ്യാഭ്യസ മന്ത്രിയുടെ ഉറപ്പ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]