കോഴിക്കോട് ∙ നഗരത്തിന്റെ പല ഭാഗങ്ങളിലും മാരക ലഹരി മരുന്നായ എംഡിഎംഎ എത്തിച്ച് വിൽപന നടത്തിവന്ന കല്ലായി കണ്ണഞ്ചേരി സ്വദേശി പുതിയാപ്പിൽ പറമ്പിൽ ഇഖലാസ് (29) പൊലീസ് പിടിയിലായി. ചൊവ്വാഴ്ച കണ്ണഞ്ചേരി ഭാഗത്ത് ലഹരിമരുന്നു വിൽപ്പന നടത്തുന്നതായി പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പന്നിയങ്കര പൊലീസ് വെസ്റ്റ് കണ്ണഞ്ചേരിയിലെ ഫ്ളാറ്റിന് സമീപത്തുവച്ചാണ് ഇഖലാസിനെ പിടികൂടിയത്. ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ കൈവശത്തിൽ നിന്നും വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 5.80 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ബെംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങളിൽ നിന്ന് എംഡിഎംഎ വാങ്ങി പയ്യാനക്കൽ, കല്ലായി, അരക്കിണർ എന്നിവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ.
നല്ലളം, പന്നിയങ്കര, ടൗൺ, കസബ തുടങ്ങിയ സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ എംഡിഎംഎ വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശംവെച്ചതിനും കഞ്ചാവ് ഉപയോഗിച്ച് പൊതുസ്ഥലങ്ങളിൽ വെച്ച് ആളുകളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും പണവും സ്വർണ്ണവും മറ്റും കവർച്ച നടത്തിയതിനും പാലക്കാട് സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറി കടലിൽ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതിനും പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിനും മറ്റുമായി പ്രതിയ്ക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
ഇയാൾക്ക് ലഹരിമരുന്ന് എത്തിച്ചു നല്കുന്നവരെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
പന്നിയങ്കര സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ദേവദാസ്, എഎസ്ഐ സുനിൽകുമാർ, എസ്സിപിഒ മാരായ വിജേഷ്, ദിലീപ്, ജിതേഷ്, സിപിഒമാരായ രതീഷ്. ശ്രുതി, കപിൽദാസ്, ദിനിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

