
പെരുമ്പാവൂർ ∙ വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ ബിഎംബിസി റോഡും ഗ്രാമീണ റോഡുകളും തകർന്നു. വല്ലം–പാണംകുഴി റോഡിലെ കുറിച്ചിലക്കോട് മുതൽ പാണംകുഴി വരെ നടത്തിയ ബിഎംബിസി റോഡ് ഭാഗത്താണ് കുഴികൾ രൂപപ്പെട്ടത്.2 വർഷം മുൻപാണ് ഈ റോഡ് ബിഎംബിസി നിലവാരത്തിൽ ചെയ്തത്.
മഴ തുടങ്ങിയതോടെ പലയിടത്തും കുഴികൾ രൂപപ്പെട്ടു.വിനോദ സഞ്ചാര കേന്ദ്രമായ അഭയാരണ്യത്തിലേക്കുള്ള റോഡാണിത്.
വേങ്ങൂർ പഞ്ചായത്തിലെ പാണംകുഴിയിൽ നിന്നു പമ്പ് ഹൗസിലേക്കുള്ള പഞ്ചായത്ത് റോഡും തകർന്നു കിടക്കുകയാണ്. ഈ റോഡും നിർമിച്ചിട്ട് അധികമായിട്ടില്ല. മുടക്കുഴ പഞ്ചായത്തിലെ ഐമുറിയിൽ നിന്നു പൂപ്പാനിയിലേക്കു തിരിയുന്ന ഭാഗത്തെ റോഡും തകർന്നു കിടക്കുകയാണ്.
ജനപ്രതിനിധികൾ ഇക്കാര്യം പൊതുമരാമത്ത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി അറ്റകുറ്റപ്പണി നടത്തണമെന്നാണ് ആവശ്യം.
സ്ലാബിടിഞ്ഞ് കാർ താഴ്ന്നു
പെരുമ്പാവൂർ ∙ഔഷധി ജംക്ഷനിൽ സ്ലാബിടിഞ്ഞു കാർ താഴ്ന്നു. കോടതി കവാടത്തിന് എതിർവശത്തുളള സ്ലാബാണ് പൊട്ടിയത്.കോടതി, നഗരസഭ, വാട്ടർ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലേക്കു പോകുന്ന റോഡിലാണ് സ്ലാബ് ഇടിഞ്ഞു കിടക്കുന്നത്.
സമീപത്തു ബസ് സ്റ്റോപ്പുണ്ട്. അപകട
സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി സമീപത്തെ സ്ഥാപന ഉടമ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർക്കു പരാതി നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]