ആയുർവേദ ക്യാംപ് നടത്തി
കാവുംമന്ദം ∙ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി വ്യാപാരി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആയുർവേദ ചികിത്സാ ക്യാംപ് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ജന. സെക്രട്ടറി പി.കെ.
മുജീബ് അധ്യക്ഷത വഹിച്ചു. വനിതാ വിങ് യൂണിറ്റ് പ്രസിഡന്റ് വിൻസി ബിജു, ടി.ജെ.
മാഴ്സ്, കെ.എ.റെജിലാസ്, ഗഫൂർ തുരുത്തി, പി.അയൂബ്, ഡോ.പി. സരസ്വതി ദേവി, രാധ പുലിക്കോട്, സൂന നവീൻ എന്നിവർ പ്രസംഗിച്ചു.
വ്യാപാരി ദിനം ആഘോഷിച്ചു
മാനന്തവാടി ∙ മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി ദിനാഘോഷം നടത്തി.
വ്യാപാര ഭവനിൽ പ്രസിഡന്റ് കെ. ഉസ്മാൻ പതാക ഉയർത്തി.
തുടർന്ന് ടൗണിൽ വിളംബര ജാഥ നടത്തി. പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.
ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വനിതാ വിങ് പ്രസിഡന്റ് വിലാസിനി, യൂത്ത് വിങ് ജില്ലാ സെക്രട്ടറി എം.പി.സിബി, സംസ്ഥാന കൗൺസിൽ അംഗം എൻ.വി.അനിൽകുമാർ, സി.കെ.സുജിത്, കെ.എക്സ്.ജോർജ്, കെ.ഷാനു, കെ.സി.
അൻവർ, മഹേഷ് സൂര്യ, കെ.റഫീഖ്, എം.ബഷീർ, റോബി ചാക്കോ, കെ.പ്രേമൻ എന്നിവർ പ്രസംഗിച്ചു. വിവിധ സാമൂഹികസേവന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]