
കോഴിക്കോട് ∙ കല്ലായി പുഴ തീരത്തെ കയ്യേറ്റങ്ങൾ കണ്ടെത്തി സർക്കാർ ഭൂമി തിരിച്ചറിയുന്നതിന് കോഴിക്കോട് കോർപ്പറേഷന്റെ സഹായത്തോടെ റവന്യൂ വകുപ്പ് സ്ഥാപിച്ച ജെണ്ടകൾ തകർത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർ, കോർപ്പറേഷൻ സെക്രട്ടറി, തഹസിൽദാർ എന്നിവർക്ക് കല്ലായി പുഴ സംരക്ഷണ സമിതി പരാതി നൽകി.
കല്ലായി പുഴയും തീരവും സ്യകാര്യവ്യക്തികൾ കയ്യേറിയതിനെതിരെ കല്ലായി പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം 2019 ൽ റവന്യുവിഭാഗം സർവ്വേ ചെയ്ത് കണ്ടെത്തിയ കയ്യേറ്റ സ്ഥലങ്ങളിൽ സർക്കാർ ഭൂമിയാണെന്ന് തിരിച്ചറിയുന്നതിന് വേണ്ടി കോർപ്പറേഷന്റെ അഞ്ചര ലക്ഷം രൂപ ചെലവിൽ റവന്യൂ വിഭാഗം കല്ലായി പുഴ തീരത്ത് സ്ഥാപിച്ച ജെണ്ടകളാണ് വ്യാപകമായി കയ്യേറ്റക്കാർ നശിപ്പിക്കുന്നത്. ഒരു ജെണ്ടക്ക് 5,500 രൂപ ചിലവിൽ അഞ്ചര ലക്ഷം രൂപ ചിലവഴിച്ച് 100 ജെണ്ടകളാണ് പുഴ തീരങ്ങളിൽ സ്ഥാപിച്ചത്.
അസിസ്റ്റന്റ് കലക്ടറുടെയും ഡെപ്യൂട്ടി കലക്ടറുടേയും നേതൃത്വത്തിൽ റവന്യൂവിഭാഗം ജെണ്ട
സ്ഥാപിക്കുന്ന നടപടിയെ കല്ലായിയിലെ കയ്യേറ്റക്കാരായ കച്ചവടക്കാർ തടഞ്ഞപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് ജെണ്ടകൾ സ്ഥാപിക്കാൻ സാധിച്ചത്. കസബ വില്ലേജിൽപ്പെട്ട ചാലപ്പുറത്ത് നിന്ന് കല്ലായി ഭാഗത്തേക്ക് പോകുന്ന റോഡിൽ മരമില്ലിനു സമീപം ജെണ്ടക്ക് മുകളിൽ കൂറ്റൻ മരങ്ങൾ തള്ളിയാണ് ജെണ്ട
നശിപ്പിച്ചത്, കല്ലായിയിൽ മരമില്ലിന് മുൻവശത്തുള്ള ജെണ്ട വാഹനം കയറ്റിയാണ് പൂർണ്ണമായി നശിപ്പിച്ചത്.
നഗരം വില്ലേജിൽപ്പെട്ട കല്ലായി പാലത്തിന് താഴെ അനധികൃതമായി വിറക് കച്ചവടം ചെയ്യുന്ന വ്യക്തി വിറക് ഇറക്കി വെച്ചാണ് ജെണ്ടകൾ പൂർണ്ണമായി തകർത്തത്.
കല്ലായിപാലത്തിന് സമീപം പുതുതായി വന്ന ഓഡിറ്റോറിയത്തിന്റെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ജെണ്ട പൂർണ്ണമായി നീക്കം ചെയ്താണ് നശിപ്പിക്കപ്പെട്ടതെന്നും പുഴ സംരക്ഷണ സമിതി അംഗങ്ങൾ ആരോപിച്ചു.
പുഴ തീരത്തെ സർക്കാർ ഭൂമി തിരിച്ചറിയുന്നതിന് ഖജനാവിൽ നിന്ന് ചെലവഴിച്ച് സ്ഥാപിച്ച ജെണ്ടകൾ തകർത്ത വർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും തകർക്കപ്പെട്ട
സ്ഥലത്ത് ജെണ്ടകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ നിയമ നടപടിക്ക് കോടതിയെ സമീപിക്കുമെന്നും പുഴ സംരക്ഷണ സമിതി യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, പി.പി ഉമ്മർകോയ, പ്രദീപ് മാമ്പറ്റ, എം.നൂർ മുഹമ്മദ്, എസ്.വി.
അശറഫ്, കെ.ടി.സിദീഖ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]