
കട്ടപ്പന ∙ കട്ടപ്പനയിലെ സ്റ്റാൻഡിൽ ബസ് കാത്തിരിക്കുന്നവരുടെ നെഞ്ചിലിപ്പോൾ തീയാണ്. ദേഹത്തേക്ക് ബസ് പാഞ്ഞുകയറിയുള്ള അപകടങ്ങൾ വർധിച്ചിട്ടും സുരക്ഷയൊരുക്കാൻ നടപടിയില്ലാത്തതാണ് പ്രശ്നം.
കഴിഞ്ഞ ഞായറാഴ്ചയും 2024 ഡിസംബറിലും സമാനമായ രീതിയിലാണ് അപകടങ്ങൾ ഉണ്ടായത്. കസേരകളിൽ ഇരുന്നവരുടെ ദേഹത്തേക്കാണ് ബസ് ഇടിച്ചുകയറിയത്.
ബസ് സ്റ്റാൻഡിലെത്തുന്ന ബസുകൾ യാത്രക്കാർ ഇരിക്കുന്ന ഭാഗത്തിന് അഭിമുഖമായാണ് പാർക്ക് ചെയ്യുന്നത്. നിർത്തിയിട്ട
ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കവേ മുന്നോട്ടുകുതിച്ചാണ് കഴിഞ്ഞ വർഷം അപകടമുണ്ടായത്. ബസ് സ്റ്റാൻഡിൽ പാർക്കു ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഞായറാഴ്ചത്തെ അപകടം.
തറയിൽ സ്ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്ന ഇരിപ്പിടം ഇളകി പിന്നോട്ടുമറിഞ്ഞു വീണതിനാലാണ് കഴിഞ്ഞ ദിവസത്തെ അപകടത്തിൽപെട്ടവർക്ക് കാര്യമായ പരുക്കേൽക്കാതിരുന്നത്. കഴിഞ്ഞ വർഷം അപകടമുണ്ടായപ്പോൾ തറയിൽ സ്ക്രൂ ചെയ്ത് ഉറപ്പിച്ചിരിക്കുന്ന ഭാഗത്തിന്റെ മുൻവശം ഇളകി ഇരിപ്പിടം പൂർണമായി പിന്നോട്ടു വളഞ്ഞിരുന്നു.ചളുങ്ങിയ കൈവരിക്ക് ഇടയിൽപെട്ടതിനാലും ഇരിപ്പിടം പിന്നോട്ടു വളഞ്ഞതിനാലുമാണ് അന്ന് അപകടത്തിൽപെട്ട
യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
സുരക്ഷ ഒരുക്കണം
കഴിഞ്ഞ വർഷം അപകടമുണ്ടായപ്പോൾ ബസ് സ്റ്റാൻഡിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ബസുകളുടെ സാങ്കേതിക തകരാറിനാലോ ഡ്രൈവർമാരുടെ അശ്രദ്ധയോ മറ്റ് പിഴവുകളോ മൂലം അപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സുരക്ഷയൊരുക്കണമെന്നായിരുന്നു ആവശ്യം. സ്റ്റാൻഡിൽ ബസുകൾ പാർക്ക് ചെയ്യുന്ന നാലിടങ്ങളിലും മുൻവശത്തെ ടയറുകൾ തടഞ്ഞുനിൽക്കുന്ന രീതിയിൽ ഡിവൈഡറുകൾ നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിന്റെ നേതൃത്വത്തിൽ നഗരസഭയിൽ നിവേദനം നൽകുകയും ചെയ്തിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ബസ് ബേ– ഇരിപ്പിടം: അകലം കൂട്ടണം
സ്റ്റാൻഡിലെ ബസ് ബേയിൽ നിന്ന് സമുച്ചയത്തിലേക്ക് കയറുന്ന ഭാഗത്ത് ചെറിയ ഉയരത്തിൽ രണ്ടടി സ്ലാബ് സ്ഥാപിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് കുറച്ചുകൂടി ഉയരത്തിൽ 12 അടി വീതിയിലാണ് ബസ് ടെർമിനലിലെ ടൈൽ വിരിച്ച വരാന്ത.
ഇരിപ്പിടം സ്ഥാപിച്ചിരിക്കുന്ന ഭാഗത്തു നിന്ന് നാലടി ദൂരമാണ് സ്ലാബിന്റെ ഭാഗം വരെയുള്ളത്. പാർക്കു ചെയ്യുന്ന പല ബസുകളുടെ മുൻഭാഗത്തെ ടയർ സ്ലാബിൽ മുട്ടിച്ചാണ് ഇടാറുള്ളത്.
ഇതിനാൽ ബസിന്റെ മുൻഭാഗം ടൈൽ വിരിച്ച ഭാഗത്തേയ്ക്ക് ഒരടി വരെ കയറിയാണ് കിടക്കുക. അത്തരം സ്ഥലങ്ങളിൽ ഇരിപ്പിടവും ബസുമായി കഷ്ടിച്ച് ഒന്നരയടി അകലം മാത്രമേ ഉണ്ടാകൂ. പിന്നിലേക്ക് നീക്കി ബസ് പാർക്ക് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]