സ്വന്തം ലേഖിക കൊച്ചി: അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടി – അങ്കമാലി റൂട്ടിലോടുന്ന എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ജോയലിനെയാണ് പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉച്ചത്തില്‍ പാട്ടുവച്ച്, സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അപകടകരമായ രീതിയിലാണ് ഇയാള്‍ ബസ് ഓടിച്ചത്. ഈ സമയം വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
ഇതിലാരോ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തി, പുറത്തുവിട്ടത്. ബസിലെ മറ്റ് ജീവനക്കാര്‍ യുവാവിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. The post പാട്ടുകേട്ടതോടെ കണ്ട്രോള് പോയി; സ്റ്റിയറിംഗില്‍ നിന്ന് കൈവിട്ട് അഭ്യാസ പ്രകടനം; അപകടകരമായ രീതിയില്‍ ബസോടിച്ച ഡ്രൈവര്‍ പോലീസ് പിടിയില്‍ appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]