
വാതക ശ്മശാനം ഇന്ന് പ്രവർത്തനം തുടങ്ങുന്നു
പുതുപ്പരിയാരം ∙ പഞ്ചായത്തിന്റെ കാവിൽപാട് പേഴുംകരയിലെ വാതക ശ്മശാനം ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കുമെന്നു സെക്രട്ടറി അറിയിച്ചു. ഫോൺ: 8606169906.
അധ്യാപക ഒഴിവ്
ചിറ്റൂർ ∙ ഗവ.
ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 25ന് ഉച്ചയ്ക്കു 2നു സ്കൂളിൽ നടക്കും.
കൂടിക്കാഴ്ച 12ന്
മുതലമട
∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 12നു രാവിലെ 11 നു കൂടിക്കാഴ്ച നടക്കും.
ഫോൺ: 7907034858.
കൂടിക്കാഴ്ച നാളെ
കരിങ്കല്ലത്താണി∙ മാണിക്കപറമ്പ് ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക നിയമനത്തിന് താൽപര്യമുള്ളവർക്കായി നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കുമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
സീറ്റൊഴിവ്
ശ്രീകൃഷ്ണപുരം ∙ വിടിബി കോളജിൽ എംകോം, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസ് കോഴ്സുകളിൽ.എസ്സി, എസ്ടി, സ്പോർട്സ്, കമ്യൂണിറ്റി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ 12ന് ഉച്ചയ്ക്ക് 2ന് മുൻപു കോളജിൽ നേരിട്ടു ഹാജരാകണം.
പിജി കോഴ്സ്
മുണ്ടൂർ ∙ യുവക്ഷേത്ര കോളജിൽ എംഎ ഇംഗ്ലിഷ്, എംകോം ഫിനാൻസ്, എംഎസ്സി ജ്യോഗ്രഫി, സൈക്കോളജി എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ കോളജ് ഓഫിസുമായി ബന്ധപ്പെടണം.
9961233888. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]