
ഉള്ളൂർ സ്മാരക സാമ്പത്തിക അവാർഡ്
തിരുവനന്തപുരം ∙ ഉള്ളൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ അവാർഡിന്(15,001 രൂപ) കൃതികൾ ക്ഷണിക്കുന്നു.ഇത്തവണ ചെറുകഥയ്ക്കാണ് അവാർഡ് നൽകുന്നത്. 3 വർഷത്തിനകം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ 4 കോപ്പി സെക്രട്ടറി, ഉള്ളൂർ സർവീസ് സഹകരണ ബാങ്ക്,പോങ്ങുംമൂട്, മെഡിക്കൽ കോളജ് പിഒ, തിരുവനന്തപുരം-695011 എന്ന വിലാസത്തിൽ അയയ്ക്കണം.
അവസാന തീയതി സെപ്റ്റംബർ 15.
പകർച്ചപ്പനി പ്രത്യേക ഒപി
തിരുവനന്തപുരം ∙ ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ പകർച്ചപ്പനിക്ക് പ്രത്യേക ഒപി ആരംഭിച്ചു.
തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനം.
സ്പോട് അഡ്മിഷൻ
തിരുവനന്തപുരം ∙ കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് രണ്ടാംഘട്ട സ്പോട് അഡ്മിഷൻ 12ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
അധ്യാപക ഒഴിവ്
നെടുമങ്ങാട്∙ കരകുളം ഗവ.വി.എച്ച്.എസ്.എസ്: ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി ഇംഗ്ലിഷ്.
അഭിമുഖം 11ന് രാവിലെ11ന് സ്കൂളിൽ.ഭരതന്നൂർ∙ഗവ.എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ)അധ്യാപകന്റെ ഒഴിവുണ്ട്.ഇന്റർവ്യൂ 12ന് 10ന്.ഫോൺ:2869292.
ഐടിഐ പ്രവേശനം
വട്ടിയൂർക്കാവ് ∙ കാഞ്ഞിരംപാറ അഞ്ചാമട ഗവ.ഐടിഐയിൽ എൻസിവിടി അംഗീകാരമുള്ള ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് എസ്എസ്എൽസി പാസായ പട്ടിക ജാതി – പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്ന് ഒഴിവുള്ള സീറ്റുകളിലേക്ക് നേരിട്ട് അഡ്മിഷൻ നടത്തുന്നു.
ഫോൺ: 9746093331, 7012931833.തിരുവനന്തപുരം ∙ ചാക്ക ഗവ.ഐടിഐയിലെ 25 ട്രേഡുകളിലേക്കുള്ള(മെട്രിക്–നോൺ മെട്രിക്)പ്രവേശനത്തിന് ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷ ക്ഷണിച്ചു. ഫോൺ:0471 2502612.
ഉപന്യാസ മത്സരം
തിരുവനന്തപുരം ∙ അയ്യങ്കാളി ജയന്തിയോട് അനുബന്ധിച്ച് പട്ടികജാതി വികസന വകുപ്പ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം നടത്തുന്നു.
ഫോൺ: 0471 2737233, 2737315. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]