
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനമാകാം.
∙ ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാവിലെ 10 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു.
സ്പോട്ട് അഡ്മിഷൻ 11 മുതൽ
ചാത്തന്നൂർ ∙ എംഇഎസ് എൻജിനീയറിങ് കോളജിൽ ബിടെക്, ബിടെക് ലാറ്ററൽ എൻട്രി, എംബിഎ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കു 11 മുതൽ 14 വരെ തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. ബിടെക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിൽ ഒഴിവുണ്ട്.
കൂടാതെ, എംബിഎയിൽ ഡ്യുവൽ സ്പെഷലൈസേഷൻ സൗകര്യം ലഭ്യമാണ്. 9447676038.
മെഡിക്കൽ ക്യാംപ് ഇന്ന്
കല്ലുവാതുക്കൽ ∙ സമുദ്രതീരം മതനിരപേക്ഷ വയോജന കേന്ദ്രത്തിൽ ഇന്ന് 10.30 മുതൽ 2 വരെ മെഡിക്കൽ ക്യാംപ് നടക്കും.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്സ്, ഡെന്റൽ സേവനങ്ങൾ ലഭിക്കും.
അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂർ ∙ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സേവന കേന്ദ്രം ആരംഭിക്കുന്നതിനു കംപ്യൂട്ടർ സെന്റർ നടത്തി മുൻപരിചയം ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗങ്ങൾക്കു മുൻഗണന, 14നു വൈകിട്ട് 5നു മുൻപു ബ്ലോക്ക് ഓഫിസിൽ അപേക്ഷ നൽകണം.
ഗതാഗതം നിരോധിച്ചു
∙ ആലപ്പുഴ ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാവിലെ 10 മുതൽ നാളെ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]