
ഒളവണ്ണ∙ വലിയ പാലം നിർമിച്ചെങ്കിലും റോഡ് വികസനം സാധ്യമായില്ല. പ്രധാന റോഡിനിടയിൽ 700 മീറ്റർ ദൂരം ഇടുങ്ങിയ റോഡായതിനാൽ വാഹനകുരുക്ക് പതിവ്.
തിരുവണ്ണൂർ –ഒളവണ്ണ –ഒടുമ്പ്രകടവ് റോഡിലാണ് ഈ ദുരിതം.8 മീറ്റർ മുതൽ ആറര മീറ്റർ വരെ കൂടിയും കുറഞ്ഞും വീതിയുള്ള ഒടുമ്പ്രകടവ് പാലം തിരുവണ്ണൂർ റോഡിലാണ് യാത്രാ ദുരിതം പതിവായത്. ഒരു കാലത്തും ഒരു പദ്ധതിയിലും പെടാതെയാണ് ഈ റോഡിന്റെ അവസ്ഥ.ചെറുപുഴക്ക് കുറുകെ വീതിയുള്ള ഒടുമ്പ്രകടവ് പാലം വന്നതോടെ വാഹന തിരക്ക് വർധിച്ചിരുന്നു.
തിരുവണ്ണൂർ റോഡ് ഒരറ്റം ചേർന്നത് സമീപം മാങ്കാവ് മീഞ്ചന്ത ബൈപാസ് റോഡിലേക്കാണ് അരീക്കാട്, കുന്നത്തുപാലം, ഒളവണ്ണ പ്രദേശത്തെ ജനങ്ങളും ഈ റോഡ് ഉപയോഗിക്കുന്നു. പന്തീരാങ്കാവ് ദേശീയ പാതയിലേക്കും എളുപ്പ മാർഗ്ഗമാണ് റോഡ്.
ഒടുമ്പ്രകടവ് പാലം റോഡ് വീതി കൂട്ടിയാൽ തെക്ക് വശത്തു നിന്ന് സിറ്റി വഴിക്കുള്ള പോക്ക് വരവ് ഈ റോഡ് വഴി ആവുന്നതോടെ ഗതാഗതതിരക്ക് കുറയാനും ഇടയാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]