
തൊഴിൽമേള നാളെ
ഗുരുവായൂർ ∙ നഗരസഭ നാളെ രാവിലെ 9ന് ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രതീക്ഷ’ എന്ന പേരിൽ നടത്തുന്ന തൊഴിൽമേളയിൽ തൊഴിൽദാതാക്കളായ 80 സ്ഥാപനങ്ങൾ 110 മേഖലകളിലായി 600 തൊഴിൽ അവസരങ്ങൾ നൽകും. തൊഴിൽ അന്വേഷകരായ1500 പേർ നഗരസഭയിൽ റജിസ്റ്റർ ചെയ്തു കഴിഞ്ഞതായി നഗരസഭാ ചെയർപഴ്സൻ എം.കൃഷ്ണദാസ്, വൈസ് ചെയർപഴ്സൻ അനിഷ്മ ഷനോജ്, സ്ഥിരസമിതി അധ്യക്ഷരായ എ.എം.ഷെഫീർ, എ.എസ്.മനോജ് എന്നിവർ പറഞ്ഞു.ഗുരുവായൂർ നഗരസഭയിൽ ഉള്ളവർക്ക് തൊഴിൽ ലഭിക്കുന്നതിനാണ് മുൻഗണന.
എന്നാൽ പുറത്തുള്ളവർക്കും അപേക്ഷിക്കാം. നാളെ രാവിലെ സ്പോട് റജിസ്ട്രേഷനുമുണ്ട്.
കലാപ്രദർശനം നാളെ മുതൽ
തൃശൂർ ∙ ‘ഫ്രീഡം, ഗാന്ധി, 169 ഡേയ്സ്’ കലാപ്രദർശനം നാളെ മുതൽ 18 വരെ ലളിതകലാ അ ക്കാദമി അങ്കണത്തിൽ നടക്കും.
5.30നു കലാമണ്ഡലം സംഗീതവിഭാഗം ഗാന്ധിക്കു പ്രിയപ്പെട്ട ഗീതങ്ങളുടെ ആലാപനം നടത്തും.
6.30ന് ഉദ്ഘാടനം. 10നു രാവിലെ 10ന് ഗാന്ധിയുടെ രാഷ്ട്രീയ പ്ര സക്തിയെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പ്രസംഗിക്കും.
ദിവസവും 5.30ന് പ്രഭാഷണം. 17ന് വൈകിട്ട് 6ന് ആനന്ദ് പട്വർധന്റെ ‘വസുധൈ വ കുടുംബകം’ സിനിമ പ്രദർശിപ്പിക്കുമെന്ന് സി.രാവുണ്ണി, ഇ.സലാഹുദ്ദീൻ, പി.എൽ.ജോമി എന്നിവർ പറഞ്ഞു.
സീറ്റൊഴിവ്
തൃപ്രയാർ ∙ നാട്ടിക എസ്എൻ കോളജിൽ 5 വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി (സ്റ്റാറ്റിസ്റ്റിക്സ്) കോഴ്സിൽ സീറ്റൊഴിവ്.
പ്ലസ്ടു സയൻസിൽ ഗണിതം വിഷയമായി പഠിച്ച അപേക്ഷകർ 10ന് മുൻപ് കോളജ് ഓഫിസുമായി ബന്ധപ്പെടണം. 0487 2391246.
അധ്യാപകർ
ചാലക്കുടി ∙ ഗവ.
മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്യോഗ്രഫി (ജൂനിയർ) അധ്യാപക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 14ന് 10ന്.
അതിരപ്പിള്ളി ∙ വെറ്റിലപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 12ന് 2 ന്.0480 2769045 തൃശൂർ ∙ ഗവ.
മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി മലയാളം അധ്യാപക ഒഴിവിലേക്ക് 22ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. കട്ടിലപ്പൂവം∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് 10:30 നു നടക്കും.
ലാബ് ടെക്നിഷ്യൻ
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നിഷ്യൻ ട്രെയ്നി ഒഴിവുണ്ട്. കൂടിക്കാഴ്ച 11നു 10.30ന്.
ഫോൺ :0480 2961823
അപേക്ഷ ക്ഷണിച്ചു
കുന്നംകുളം ∙ ഗവ. ഡഫ് സ്കൂളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്സിന് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി പരീക്ഷ പാസായ എല്ലാവർക്കും അപേക്ഷിക്കാം. ക്ലാസുകൾ ഒഴിവു ദിവസങ്ങളിൽ മാത്രം.
9249873827.
വൈദ്യുതി മുടക്കം
കൊരട്ടി ∙ പെരുമ്പി എച്ച്സി, ജെടിഎസ് ചുനക്കര, ജെടിഎസ്, മാതാ മെറ്റൽ, ജെടിഎസ് നമ്പർ രണ്ട് എൻഎച്ച്, സ്രാമ്പിക്കൽ, നാലുകെട്ട് ഹെൽത്ത്, ഗാന്ധിനഗർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. എളനാട് ∙ ടൗൺ, പരുത്തിപ്ര, രാമൻചെട്ടി, കുട്ടാടൻചിറ മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തൊഴുപ്പാടം ∙ ചങ്ങലപ്പാലത്ത് ഇന്ന് 9 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പിജി കോഴ്സിന് സീറ്റ് ഒഴിവ്
തൃശൂർ ∙ കുട്ടനെല്ലൂർ സി.അച്യുതമേനോൻ ഗവ.
കോളജിൽ ഏകജാലകം പിജി പ്രവേശനത്തിന് (എംഎ ഇക്കണോമിക്സ്, എംഎ ഇംഗ്ലിഷ്, എം.എ.ഹിസ്റ്ററി, എംകോം, എംഎസ്സി സൈക്കോളജി) എന്നീ ഒഴിവുകളിലേക്കു പ്രവേശനം വേണ്ടവർ ഇന്ന് വൈകിട്ട് 3.30ന് ഓഫിസിൽ എത്തണം. 0487 2353022.
പിആർഒ ഒഴിവ്
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച്ഡിഎസ് ലാബിൽ മാനേജർ, ഹെൽത്ത് ഹബ് ഇനിഷ്യേറ്റീവ് വിഭാഗത്തിൽ പബ്ലിക് റിലേഷൻസ് ഓഫിസർ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 11ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ.
0487 2200310 .
സീറ്റ് ഒഴിവ്
കാച്ചേരി∙ സെന്റ് മേരീസ് ഐടിഐയിൽ എംഎംവി, മെഷിനിസ്റ്റ്, ഫിറ്റർ ആന്റ് വെൽഡർ കോഴ്സുകളിൽ (എൻസിവിട്ടി) എസ് സി/എസ്ടി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. ഫോൺ.7511186836.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]