
തിരുവനന്തപുരം ∙ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയിലൂടെ മുട്ടത്തറയില്‍ നിര്‍മിച്ച 332 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഫ്ലാറ്റുകളാണ് ഇന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.
ബാക്കി 68 ഫ്ലാറ്റുകളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം മലപ്പുറം ജില്ലയിലെ താനൂര്‍ ഉണ്ണ്യാലില്‍ പൂര്‍ത്തീകരിച്ച 16 ഫ്ലാറ്റുകളുടെയും താക്കോല്‍ ഇന്നു കൈമാറി.
രണ്ട് ബെഡ് റൂം, ഹാള്‍, അടുക്കള, ഭക്ഷണമുറി, ശുചിമുറി തുടങ്ങി ഒരു കുടുംബത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.
മാത്രമല്ല പുറത്ത് പാര്‍ക്കിങ് ഗ്രൗണ്ടും കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി 8 ഫ്ലാറ്റുകള്‍ ഉള്‍പ്പെടുന്ന 50 യൂണിറ്റുകളാണ് ഇവിടെ നിര്‍മ്മിച്ചിട്ടുള്ളത്.
20 ലക്ഷം രൂപയിലധികമാണ് ഒരു ഫ്ലാറ്റിന്റെ നിര്‍മാണ ചെലവ്. രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയും ഉള്‍പ്പെടുന്നതാണ് ഓരോ ഫ്ലാറ്റും.
റോഡ്, ഡ്രെയ്നേജ്, നടപ്പാത, ചുറ്റുമതില്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുമുണ്ട്. മികച്ച ഗുണനിലവാരത്തിലാണ് ഫ്ലാറ്റുകള്‍ നിര്‍മിച്ചതെന്നു മന്ത്രി സജി ചെറിയാന് അറിയിച്ചു.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 2023 ഫെബ്രുവരി 10 ന് ആണ് മുട്ടത്തറയില്‍ ഫ്ലാറ്റു നിര്‍മാണം തുടങ്ങിയത്.
മുട്ടത്തറ വില്ലേജില്‍ ക്ഷീര വികസന വകുപ്പിന്റെ പക്കലുണ്ടായിരുന്ന 8 ഏക്കര്‍ ഭൂമി ഫിഷറീസ് വകുപ്പിന് സര്‍ക്കാര്‍ കൈമാറുകയായിരുന്നു. അതില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം 400 ഫ്ലാറ്റ് നിര്‍മിക്കാന്‍ 81 കോടി രൂപയാണ് അനുവദിച്ചത്.
കേന്ദ്രത്തില്‍ നിന്നു പരിസ്ഥിതി അനുമതി വൈകുമെന്നതിനാലാണ് രണ്ടു ഘട്ടമായി ഫ്ലാറ്റുകള്‍ നിര്‍മിച്ചത്.
ജില്ലയില്‍ ഇനിയും ദുരിത സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ഭവന സമുച്ചയങ്ങള്‍ക്കു നടപടി തുടങ്ങിയിട്ടുണ്ട്. വേളിയില്‍ 168 ഫ്ലാറ്റിനും വലിയതുറ സെന്റ് ആന്റണീസ് സ്കൂളിനു സമീപം 24 ഫ്ലാറ്റിനും ഭരണാനുമതിയായി.
കൂടാതെ, 168 വ്യക്തിഗത ഭവന നിര്‍മാണത്തിനും ജില്ലയില്‍ അനുമതി നല്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]