
കൊല്ലം: അന്തരിച്ച പ്രശസ്ത നാടന്‍പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനര്‍ജിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പി.എസ്.
ബാനര്‍ജി പുരസ്കാരത്തിന് അതിവേഗ പെർഫോമിംഗ് ചിത്രകാരനും സചിത്ര പ്രഭാഷകനും ‘വരയരങ്ങ്’ തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവുമായ ഡോ. ജിതേഷ്ജി അർഹനായി.
10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 15 ന് വൈകിട്ട് ഏഴുമണിക്ക് ‘ഓര്‍മ്മയില്‍ ബാനര്‍ജി’ എന്ന പേരില്‍ ശാസ്താംകോട്ട, ഭരണിക്കാവ് ‘തറവാട്’ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ധനകാര്യമന്ത്രി ഡോ.
കെ. എൻ.
ബാലഗോപാൽ പുരസ്കാരം സമ്മാനിക്കും. രണ്ട് കോടി ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിച്ച ആദ്യമലയാളിയെന്ന സോഷ്യൽ മീഡിയ റെക്കോർഡിനുടമയാണ് ജിതേഷ്ജി. അപേക്ഷകള്‍ സ്വീകരിക്കാതെ അര്‍ഹരായവരെ കണ്ടെത്തുന്ന രീതിയാണ് ബാനർജി പുരസ്കാര നിര്‍ണയത്തിന് ജൂറി ഇക്കുറിയും സ്വീകരിച്ചത്.
അര്‍ഹരായ 10 പേരുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി അതിൽനിന്നാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]