കൊച്ചി ∙ തമ്മനം– പുല്ലേപ്പടി റോഡ് വികസനം നടപ്പാക്കുമ്പോൾ പുല്ലേപ്പടി റെയിൽവേ മേൽപാലത്തിനു സമാന്തരമായി മറ്റൊരു മേൽപാലം കൂടി നിർമിക്കും. ഇതുമായി ബന്ധപ്പെട്ടു റെയിൽവേ അധികൃതരുമായി ചർച്ചകൾ നടത്തി വരികയാണെന്നു തമ്മനം– പുല്ലേപ്പടി റോഡ് വികസനത്തിന്റെ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) അധികൃതർ വ്യക്തമാക്കി.നിലവിലുള്ള റെയിൽവേ മേൽപാലത്തിന്റെ തെക്കുവശത്താണു പുതിയ മേൽപാലം നിർമിക്കുക. നിലവിലുള്ള മേൽപാലത്തിലൂടെ രണ്ടു വരി യാത്രയാണു സാധിക്കുന്നത്.
ഈ പാത നാലുവരിയാക്കുന്നതിന്റെ ഭാഗമായാണു രണ്ടു വരി യാത്ര കൂടി സാധ്യമാകുന്ന പുതിയ മേൽപാലം നിർമിക്കുന്നത്.
മേൽപാല നിർമാണത്തിനായി തുകയും വകയിരുത്തിയിട്ടുണ്ട്. എംജി റോഡിൽ പത്മ ജംക്ഷൻ മുതൽ ദേശീയപാത ബൈപാസിൽ ചക്കരപ്പറമ്പ് വരെയുള്ള റോഡ് വികസന പദ്ധതിയാണു യഥാർഥത്തിൽ തമ്മനം– പുല്ലേപ്പടി റോഡ് വികസനം.
പത്മ ജംക്ഷൻ (എംജി റോഡ്)– പുല്ലേപ്പടി– കതൃക്കടവ്– കാരണക്കോടം– തമ്മനം– ചക്കരപ്പറമ്പ് (ദേശീയ പാത ബൈപാസ്) എന്നിവ വഴി 22 മീറ്റർ വീതിയിൽ 4 വരി പാതയാണു വികസിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
പദ്ധതിക്കു വേണ്ടി വർഷങ്ങൾക്കു മുൻപു തന്നെ 257.72 സെന്റ് സ്ഥലം നാട്ടുകാർ സൗജന്യമായി നൽകിയിരുന്നു. 132 സെന്റ് പണം നൽകി ഏറ്റെടുക്കുകയും ചെയ്തു.
ഇനി 968.75 സെന്റ് സ്ഥലം ഏറ്റെടുക്കാനുണ്ട്. പദ്ധതിക്കു വേണ്ടി 170 കോടി രൂപ വകയിരുത്തിയതിൽ സ്ഥലമേറ്റെടുക്കാനായി 94 കോടി രൂപയാണു നീക്കിവച്ചിട്ടുള്ളത്.കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന റോഡ് വികസനത്തിന്റെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കിയിട്ടുണ്ടെന്നും നിലവിൽ തയാറാക്കിയ അലൈൻമെന്റ് അന്തിമമാണെന്നും കെആർഎഫ്ബി വ്യക്തമാക്കി.
കണ്ണൂർ കേന്ദ്രമായ കെയ്റോസ് എന്ന സന്നദ്ധ സംഘടനയെയാണു സാമൂഹികാഘാത പഠനത്തിനു ചുമതലപ്പെടുത്തിയിട്ടുള്ളത്.പഠനത്തിന് അംഗീകാരം ലഭിച്ച ശേഷം ഏറ്റെടുക്കേണ്ട
സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്താനായി സർവേയറെ നിയോഗിക്കും. ഇപ്പോൾ കല്ലിട്ടിരിക്കുന്നത് അലൈൻമെന്റ് അനുസരിച്ചാണെന്നും പിന്നീട് നടക്കുന്ന സർവേയുടെ അടിസ്ഥാനത്തിൽ മാത്രമേ ഏറ്റെടുക്കേണ്ട
ഭൂമിയുടെ യഥാർഥ അളവുകൾ വ്യക്തമാകൂവെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
സാമൂഹികാഘാത പഠനത്തിനു വേണ്ടി കഴിഞ്ഞ ദിവസം ചേർന്ന പബ്ലിക് ഹിയറിങ് യോഗത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നു ഹിയറിങ് വില്ലേജ് തലത്തിൽ നടത്താൻ തീരുമാനിച്ചു.
നേരത്തേ സ്ഥലം സൗജന്യമായി വിട്ടു നൽകിയവരുടെ സ്ഥലവും പുതിയ അലൈൻമെന്റ് പ്രകാരം ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]