
കണ്ണൂർ ∙ സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം ഉയർത്താൻ നടപടി. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് കാരണം ട്രെയിനിൽ കയറാൻ യാത്രക്കാർ പ്രയാസപ്പെടുന്നത് ഉൾപ്പെടെയുള്ള റിപ്പോർട്ട് റെയിൽവേ പാലക്കാട് ഡിവിഷൻ ചെന്നൈ ഡിവിഷനു സമർപ്പിച്ചു. ചെന്നൈ ഡിവിഷൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചെന്നാണു വിവരം. സൗത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനു വേണ്ടത്ര ഉയരമില്ലാത്തതിനാൽ യാത്രക്കാർ നേരിടുന്ന ദുരിതങ്ങളടക്കം സ്റ്റേഷന്റെ അടിസ്ഥാന സൗകര്യക്കുറവ് മനോരമ വാർത്ത നൽകിയിരുന്നു.
സൗത്ത് റെയിൽവേ സ്റ്റേഷന്റെ സമഗ്രവികസനം നടപ്പായാൽ ജില്ലയിലെ ട്രെയിൻ യാത്രാസൗകര്യങ്ങളിലുണ്ടാകുന്ന സാധ്യതകൾ ചൂണ്ടിക്കാട്ടിയുള്ള മനോരമയുടെ വാർത്താപരമ്പരയെ പിന്തുണച്ചു ജനപ്രതിനിധികളും വിവിധ സംഘടനകളും മുന്നോട്ടെത്തി.
ശ്രമിച്ചാൽ ഇനിയും നേടാം
സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിന്റെ മേൽക്കൂര നീട്ടൽ, രണ്ടാം പ്ലാറ്റ്ഫോമിൽ മേൽക്കൂര നിർമിക്കൽ, സ്റ്റേഷനിൽ ശുചിമുറി, ഇരിപ്പിടങ്ങൾ, ശുദ്ധജല ലഭ്യത തുടങ്ങിയവയുടെ അഭാവത്താൽ യാത്രക്കാർക്കുണ്ടാകുന്ന പ്രശ്നങ്ങളും അധികൃതർ ചെന്നൈ ഡിവിഷനെ ബോധ്യപ്പെടുത്തിയെന്നാണു വിവരം. ജില്ലാ ആസ്ഥാനത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ പരിമിതികൾ മറികടന്നു തിരുവനന്തപുരം കൊച്ചുവേളി മാതൃകയിൽ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനെ മാറ്റാനുള്ള അനുകൂല സാഹചര്യവും അധികൃതർ ബോധ്യപ്പെടുത്തി.ജില്ലയുടെ റെയിൽവേ യാത്രാ മേഖലയിൽ വൻ സൗകര്യങ്ങളും വികസനവും സാധ്യമാകുന്ന സൗത്ത് റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനു ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും യോജിച്ചുള്ള പ്രവർത്തനമുണ്ടായാൽ സാധ്യമാകുമെന്ന് അധികൃതർ പറയുന്നു.
ദീർഘ വീക്ഷണമില്ലായ്മ ശ്രദ്ധയിൽ
കണ്ണൂരിൽ റെയിൽവേയുടെ വൈദ്യുതി പവർ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത് സൗത്ത് റെയിൽവേ സ്റ്റേഷനിലാണ്.
4 ഏക്കർ സ്ഥലം സ്വന്തമായുള്ള ഈ സ്റ്റേഷനെ ഭാവിയിൽ റെയിൽവേ ടെർമിനൽ പോയിന്റ് സ്റ്റേഷനാക്കി മാറ്റി സമഗ്രവികസനം നടപ്പാക്കിയാൽ കൂടുതൽ റെയിൽപാളം നിർമിക്കേണ്ട സ്ഥലത്താണു വൈദ്യുതി പവർ സ്റ്റേഷൻ കെട്ടിടം നിർമിച്ചിട്ടുള്ളത്. വൈദ്യുതി പവർ സ്റ്റേഷൻ നിർമിക്കാൻ സ്റ്റേഷന്റെ ഉടമസ്ഥതയിൽ സ്ഥലമുള്ളപ്പോഴാണു പാളങ്ങൾ നിർമിക്കാൻ അനുയോജ്യമായ സ്ഥലത്തു കെട്ടിടം നിർമിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]