
മാവേലിക്കര ∙ കിച്ചു മോനെ, എനിക്കു കാണണം എന്റെ മോനെ, വിടൂ അച്ചൻകോവിലാറ്റിലേക്കു നോക്കി ഹൃദയഭേദകമായി ആ അമ്മ നിലവിളിച്ചപ്പോൾ നാടും ഒപ്പം തേങ്ങി. പാലം തകർന്നു വീണുമരിച്ച രാഘവ് കാർത്തിക്കിന്റെ അമ്മ ഗീതയെ സംഭവം നടന്നു മണിക്കൂറുകൾക്കു ശേഷമാണു കീച്ചേരിക്കടവിലേക്കു കൊണ്ടുവന്നത്.
മകനു പരുക്കേറ്റു എന്നു പറഞ്ഞാണു ഗീതയെ എത്തിച്ചത്.
എന്നാൽ സംഭവസ്ഥലത്തെ ആൾക്കൂട്ടം കണ്ട ഗീത നിലവിളിച്ചു.
എന്നാൽ തിരച്ചിൽ നടക്കുന്ന സ്ഥലത്തേക്കു ഗീതയെ ബന്ധുക്കൾ കൊണ്ടുപോയില്ല. മകനെ കാണാൻ പോകണമെന്നു വാശിപിടിച്ച ആ അമ്മയെ ബന്ധുക്കൾ വാഹനത്തിൽ വീട്ടിലേക്കു കൊണ്ടുപോയി.
ഗീതയുടെ അലമുറയിട്ടുള്ള കരച്ചിൽ കീച്ചേരിക്കടവിനെയും കരയിച്ചു.
ഇത്ര വേഗം പിരിയാനായിരുന്നോ…
കീച്ചേരിക്കടവ് ∙ ഒന്നും പറയാതെ നിശബ്ദമായി ആതിര തേങ്ങി, കണ്ണിൽ നിന്ന് ഒഴുകിയതു ഹൃദയം മുറിഞ്ഞൊഴുകിയ രക്തക്കണ്ണീർ ആയിരുന്നു. 5 മാസം നീണ്ട
ദാമ്പത്യത്തിൽ പ്രിയതമൻ ആഴങ്ങളിലേക്കു മറഞ്ഞത് അറിഞ്ഞ ആ പെൺകുട്ടി ഒന്നു വാവിട്ടു കരയാൻ പോലുമാകാതെ സഹോദരന്റെ തോളിലേക്കു തലചായ്ച്ചു. കഴിഞ്ഞദിവസം എല്ലാവരും ഒത്തുചേർന്നു സന്തോഷം പങ്കിട്ടത് ഇത്ര വേഗം പിരിയാനായിരുന്നോ എന്ന ചോദ്യം രാഘവ് കാർത്തിക്കിന്റെ ഭാര്യ ആതിരയുടെ മുഖത്ത് നിഴലിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]