
സ്വന്തം ലേഖകൻ
പാലാ : മുൻ പാലാ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മെത്രാഭിഷേക സുവർണ്ണ ജൂബിലി ചടങ്ങിലേയ്ക്ക് എത്തിയ പുതുപ്പള്ളിയിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജെയിക്ക് സി തോമസിന് ഹൃദയംഗമമായ സ്വീകരണം നൽകി അധികൃതർ.
പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന ചടങ്ങിലേയ്ക്ക് ഉച്ചയ്ക്ക് 2.30 ഓടെയാണ് ജയ്ക്ക് സി തോമസ് എത്തിച്ചേർന്നത്. മണർകാട് മേഖലയിലെ ഗ്യഹസന്ദർശന പരിപാടിയിൽ നിന്നാണ് പാലയിലേക്ക് എത്തിയത്. സഭാ നേതൃത്വവും, വിശ്വാസി സമൂഹവും സ്ഥാനാർത്ഥിയെ ഹാർദ്ദവമായി സ്വാഗതം ചെയ്തു.
മാർ ജോസഫ് പള്ളിക്കാപറമ്പിൽ തിരുമേനിക്ക് ജയിക് സി തോമസ് ആശംസകൾ നേർന്നു. തുടർന്ന് ചടങ്ങിനെത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് കർദ്ദിനാൾ ആലഞ്ചേരി, ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവരുമായും സൗഹൃദം പങ്ക് വെച്ച ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
The post പാലാ മുന്‍ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ മെത്രാഭിഷേക സുവര്‍ണജൂബിലി ആഘോഷ ചടങ്ങില്‍ പങ്കെടുത്ത് പുതുപ്പള്ളി ഇടതുപക്ഷ സ്ഥാനാര്‍ഥി ജയ്ക് സി തോമസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]