
കോഴിക്കോട്∙ ബിരിയാണി തിന്നാൻ ഇനി വായ്പയെടുക്കേണ്ടി വരുമോ? ബിരിയാണി ഉണ്ടാക്കുന്ന കയമ അരിയുടെ വില കഴിഞ്ഞ 3 മാസമായി റോക്കറ്റുപോലെ കുതിച്ചു കയറുകയാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം മികച്ച ക്വാളിറ്റി കയമ അരി 180 രൂപ നിരക്കിലാണ് വിൽക്കുന്നതെന്ന് വലിയങ്ങാടിയിലെ അരിക്കച്ചവടക്കാർ പറഞ്ഞു.
കഴിഞ്ഞ 3 മാസത്തിനിടെ 35 ശതമാനത്തോളം വില വർധനയുണ്ടായെന്നാണ് കണക്കാക്കുന്നത്. രണ്ടാഴ്ചയ്ക്കകം അരിവില 200 തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലബാർ മേഖലയിലെ ഹോട്ടലുകളിലും ഓൺലൈൻ ഭക്ഷണസൈറ്റുകളിലും ഏറ്റവുമധികം വിറ്റുപോകുന്നത് ബിരിയാണിയാണ്.
വെളിച്ചെണ്ണ വില വർധനയ്ക്കൊപ്പം കയമ അരിയുടെ വില കൂടിയതോടെ ഹോട്ടലുകളും കേറ്ററിങ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്. ഇതോടെ വിലനിലവാരം കുറഞ്ഞ അരി ഉപയോഗിച്ച് ബിരിയാണിയും നെയ്ചോറും ഉണ്ടാക്കേണ്ട
അവസ്ഥയുമുണ്ട്. കയമയ്ക്ക് വിലക്കയറ്റമായതിനാൽ പൊതുവെ വിലക്കുറവുള്ള കോലയ്ക്കും ബസുമതി ഇനങ്ങൾക്കും ഡിമാൻഡും വിലയും കൂടി.
ഏറ്റവും വില കുറഞ്ഞ ഇനത്തിന് നിലവിൽ 130 രൂപ മുതലാണ് നിരക്ക്. 150 രൂപ, 160 രൂപ നിരക്കിലും വിവിധ ഇനം കയമ അരികൾ വിപണിയിലുണ്ട്.
ബംഗാളിൽനിന്നാണ് കേരളത്തിലേക്ക് കയമ അരി എത്തുന്നത്.
കാലാവസ്ഥ വ്യതിയാനം കൃഷിമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ആന്ധ്ര, നാഗ്പുർ, പഞ്ചാബ്, കശ്മീർ, ഹരിയാന എന്നിവിടങ്ങളിൽനിന്നാണ് ബസുമതി, കോല ഇനം അരികൾ എത്തുന്നത്.
മഴ കാരണം വിത്തിറക്കാൻ സാധിക്കാത്തതും ഉൽപാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമായതെന്ന് കരുതപ്പെടുന്നു. കയറ്റുമതി കൂടിയതും വൻകിടക്കാർ അരി ശേഖരിച്ചുവച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് വ്യാപാരികൾ പറയുന്നു.കയമ അരിയാക്കി മാറ്റിയ ശേഷം 2 വർഷം വരെ സൂക്ഷിച്ച ശേഷം ഉപയോഗിക്കുമ്പോഴാണ് യഥാർഥ രുചി ലഭിക്കുക.
ക്ഷാമം കാരണം വിളവെടുപ്പ് കഴിഞ്ഞയുടനെ അരി വിപണിയിൽ എത്തിക്കുന്നത് ഗുണനിലവാരത്തെ ബാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]