ഇരിങ്ങാലക്കുട∙കെഎസ്എഫ്ഇ മെയിൻ ബ്രാഞ്ചിൽ 166.88 ഗ്രാം തൂക്കം വരുന്ന 18 വ്യാജ സ്വർണവളകൾ പണയം വച്ച് 7.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊരിമ്പിശേരി സ്വദേശി തൈവളപ്പിൽ ബിന്ദു രാമചന്ദ്രനെയാണ് (55) എസ്എച്ച്ഒ എം.എസ്.ഷാജന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജനുവരി 23 മുതൽ ജൂൺ 18 വരെയാണ് പല തവണകളായി പണയം വച്ചത്.
ഓഡിറ്റിങ് സമയത്ത് ഗോൾഡ് അപ്രൈസർ നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. എസ്എെമാരായ സഹദ്, സതീശൻ, എസ്സിപിഒമാരായ ടെസ്നി, മുരുകദാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിയെ റിമാൻഡ് ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]