
സ്വന്തം ലേഖകൻ
കോട്ടയം : കെഎസ്ഇബി ഓഫീസ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള ഊർജ് കേരള അവാർഡ് 2023 അപേക്ഷകൾ ക്ഷണിച്ചു.
കേരളത്തിൽ പ്രചാരത്തിലുള്ള അച്ചടി മാധ്യമങ്ങളിലോ ഓൺലൈൻ മാധ്യമങ്ങളിലോ വൈദ്യുതി മേഖലയെ സംബന്ധിച്ച് പ്രസിദ്ധീകരിച്ച മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയിട്ടുള്ള വാർത്തകൾ ലേഖനങ്ങൾ ടീച്ചറുകൾ വീഡിയോ സ്റ്റോറി കൾ തുടങ്ങിയ മൗലിക സൃഷ്ടികൾക്കാണ് അവാർഡ് നൽകുന്നത്.
2021 ജൂലൈ ഒന്നിനും 2023 ജൂലൈ 31 ഇടയിൽ പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അവാർഡിന് പരിഗണിക്കുന്നത്. പതിനായിരം രൂപയും ഫലകവും പ്രസക്തിപത്രം അടങ്ങുന്നതാണ് അവാർഡ്.
2023 സെപ്റ്റംബർ 22, 23, 24 തീയതികളിൽ കോട്ടയത്ത് വെച്ച് നടക്കുന്ന കെഎസ്ഇബി ഓഫീസ് അസോസിയേഷൻ ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും.
അപേക്ഷകൾ തങ്ങളുടെ ബയോഡേറ്റ സൃഷ്ടിച്ച വിവരങ്ങൾ എന്നിവ [email protected] എന്ന ഈമെയിൽ വിലാസത്തിലും 8281541031 എന്ന ടെലിഗ്രാം നമ്പറിലേക്ക് അയക്കേണ്ടതാണ്. അച്ചടി മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ കവറിന് പുറത്ത്ഊർജ്ജകേരള അവാർഡ് എന്ന് രേ ഖപ്പെടുത്തി കൺവീനർ ഊർജ് കേരള അവാർഡ് കെഎസ്ഇബി ഓഫീസേ ർസ് ഹൗസ്, ടിസി 257/2989, മള്ളൂർ റോഡ്, വഞ്ചിയൂർ, തിരുവന്തപുരം 695035 എന്ന വിലാസത്തിൽ അയയ്ക്കാവുന്നതാണ്.
അവസാന തീയതി 2023 ഓഗസ്റ്റ് 31
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]