
ഒഴിവുണ്ട്
കിളിമാനൂർ∙ നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളജിൽ ബികോം കോഓപ്പറേഷൻ, ബിഎസ്ഡബ്ലിയു, ബിബിഎ, ബിഎസ്സി സൈക്കോളജി, ബിഎ ഇംഗ്ലിഷ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് എന്നിവയ്ക്ക് സീറ്റുകൾ ഒഴിവുണ്ട്. 91880 37998.
അധ്യാപക സംഘടനകളുടെ ഹിതപരിശോധന ചർച്ച മാറ്റി
തിരുവനന്തപുരം ∙ സ്കൂൾ അധ്യാപക സംഘടനകളുടെ അംഗീകാരത്തിന് ഹിതപരിശോധന നടത്തുന്നതും കാറ്റഗറിക്കൽ സംഘടനകളെ ഒഴിവാക്കുന്നതും ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ചർച്ച മാറ്റിവച്ചു. ചട്ടഭേദഗതിയുടെ ചർച്ചയ്ക്ക്, ആ വിഷയം സംബന്ധിച്ച കുറിപ്പ് നേരത്തേ നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ സംഘടനകളുടെ എതിർപ്പ്.
ഇന്നത്തെ ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം∙ ഒരു വിഭാഗം സ്വകാര്യബസ് ഉടമകൾ ഇന്നു നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.
മന്ത്രി കെ.ബി.ഗണേഷ്കുമാറുമായി നടന്ന ചർച്ചയെത്തുടർന്നാണ് തീരുമാനം. വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധനയുൾപ്പെടെ ഇടതുമുന്നണിയിൽ ചർച്ചചെയ്തു തീരുമാനിക്കുമെന്നു മന്ത്രി വ്യക്തമാക്കുകയായിരുന്നു.
വിവിധ ബലിക്കടവുകളിൽ പിതൃതർപ്പണം
വെള്ളനാട്∙ പഞ്ചായത്തിലെ പ്രധാന കടവായ പഴയവീട്ടുമൂഴി ക്ഷേത്ര ബലിക്കടവിൽ 24 ന് പുലർച്ചെ 4 മുതൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രം ചുമതലപ്പെടുത്തിയ തന്ത്രിമാരുടെ കാർമികത്വത്തിൽ 300 ഓളം പേർക്ക് ഒരേസമയം പുണ്യകർമം ചെയ്യുന്നതിനുള്ള സൗകര്യമാണ് വെളളനാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.
വനിതകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. ആര്യനാട്∙ കൊക്കോട്ടേല കുത്തുകുഴി ശിവതമ്പുരാൻ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
സ്ത്രീകൾക്കും തറയിൽ ഇരുന്ന് ബലിതർപ്പണം നടത്താൻ കഴിയാത്തവർക്കും പ്രത്യേക സൗകര്യം ഒരുക്കി.
മാറ്റിവച്ചു
തിരുവനന്തപുരം∙ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.കെ.എം.ദിലീപ് ഇന്ന് തിരുവനന്തപുരത്തെ കമ്മിഷൻ ആസ്ഥാനത്ത് നടത്താനിരുന്ന ഹിയറിങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
∙ ഇന്നു തിരുവനന്തപുരം ജില്ലാ റജിസ്ട്രാർ ഓഫിസിൽ നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ∙ കുടുംബശ്രീ ഇന്ന് കരമന ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താനിരുന്ന ‘മാ കെയർ സ്റ്റോർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടി മാറ്റിവച്ചു.
∙ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ഇന്ന് നടത്താനിരുന്ന മേഖല മാർച്ചും ധർണയും മാറ്റിവച്ചു. സഹായം
തിരുവനന്തപുരം ∙ ബാർബർ ഷോപ്പ് നവീകരണത്തിനായി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ധനസഹായ പദ്ധതിക്ക് www.bwin.kerala.gov.inഎന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ വകുപ്പിന്റെ മേഖലാ ഓഫിസുകളിൽ. പരീക്ഷാഫലം
തിരുവനന്തപുരം ∙ കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം (റഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
.(www.keralauniversity.ac.in)
സംസ്ഥാന കർഷക അവാർഡ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ കൃഷിവകുപ്പിന്റെ സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. പുതുതായി ഏർപ്പെടുത്തിയ 6 എണ്ണം ഉൾപ്പെടെ ആകെ 46 അവാർഡുകളിലേക്ക് അപേക്ഷിക്കാം.
ഭിന്നശേഷി വിഭാഗത്തിൽപെട്ട കർഷകൻ/കർഷക, കാർഷിക മേഖലയിലെ മികച്ച സ്റ്റാർട്ടപ്, അതതു വർഷങ്ങളിൽ കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പാക്കുന്ന കൃഷിഭവനുള്ള അവാർഡ്, വകുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കൃഷി ജോയിന്റ് ഡയറക്ടർ, കൃഷി ഡപ്യൂട്ടി ഡയറക്ടർ, എൻജിനീയർ-കൃഷി എന്നിവയാണ് പുതുതായി ഏർപ്പെടുത്തിയ അവാർഡുകൾ. അപേക്ഷ അതതു കൃഷിഭവനിൽ സമർപ്പിക്കേണ്ട
അവസാന തീയതി ജൂലൈ 23. കൃഷിഭൂമിയുടെ രേഖകളും നടപ്പാക്കിയ കാർഷികപ്രവർത്തനങ്ങളുടെ വിശദാംശങ്ങളും സഹിതമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കേണ്ട അവസാനതീയതി: 28.
www.keralaagriculture.gov.in …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]