
കോൾഡ്പ്ലേ സംഗീതപരിപാടിക്കു ടിക്കറ്റെടുത്തു കയറുമ്പോൾ ആസ്ട്രോണമർ കമ്പനി സിഇഒ ആൻഡി ബൈറൺ ഇതുപോലൊരു ആന്റി ക്ലൈമാക്സ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ജീവിതം യൗവനതീക്ഷ്ണമല്ലെങ്കിലും ഹൃദയം പ്രേമസുരഭിലമായപ്പോൾ ബൈറൺ, തൊട്ടുമുന്നിൽനിന്ന സ്വന്തം കമ്പനിയിലെ ചീഫ് പീപ്പിൾസ് ഓഫിസർ ക്രിസ്റ്റിൻ കാബട്ടിനെ പിന്നിലൂടെ പുണർന്നു.
സംഗീതം സിരകളെ ത്രസിപ്പിച്ച ആ നിമിഷം സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ തെളിഞ്ഞു.
നടുക്കത്തിനു ശേഷം ബൈറൺ കുനിഞ്ഞു താഴേക്കിരുന്നു, കാബട്ട് കൈകൾകൊണ്ടു മുഖംപൊത്തി പുറംതിരിഞ്ഞുനിന്നു. എങ്കിലും അപ്പോഴേക്കും ലോകം മുഴുവൻ അതുകണ്ടു.
‘കോൾഡ്പ്ലേ’യിലെ പ്രധാന പാട്ടുകാരനായ ക്രിസ് മാർട്ടിൻ അപ്പോഴേ പറഞ്ഞു: ‘
ഒന്നുകിൽ അവർ വലിയ നാണക്കാരാണ്, അല്ലെങ്കിൽ അതൊരു രഹസ്യബന്ധമാണ്
’.
സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. ബൈറണിന്റെ ഭാര്യ, സമൂഹമാധ്യമങ്ങളിൽ സ്വന്തം പേരിൽനിന്ന് ഭർത്താവിനെ വെട്ടിനീക്കി.
ഒടുവിൽ കമ്പനി തന്നെ നാണക്കേടിലായതോടെ, ആൻഡി ബൈറണിന് സിഇഒ പദവി രാജി വയ്ക്കേണ്ടി വന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]