
ഇന്ന്
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
അട്ടപ്പാടി∙പുതൂർ ഗവ.ട്രൈബൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം തമിഴ് മീഡിയത്തിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, എച്ച്എസ്ടി സോഷ്യൽ സയൻസ് തസ്തികകളിൽ ഒഴിവുണ്ട്.
കൂടിക്കാഴ്ച 23ന് രാവിലെ 10.30 ന്. ആലത്തൂർ∙ പഴമ്പാലക്കോട് എസ്എംഎം എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിസ്റ്ററി ജൂനിയറിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഓഗസ്റ്റ് 5ന് 10 ന്. എടത്തനാട്ടുകര∙ ഗവ.ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും.
ജോലി ഒഴിവ്
നെന്മാറ∙ ബ്ലോക്ക് ഓഫിസിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിൽ സേവനദാതാവ്, ഫെസിലിറ്റേറ്റർ ഒഴിവുകളുണ്ട്. കൂടിക്കാഴ്ച 30ന് രാവിലെ 11ന് വിത്തനശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ നടക്കും.
ഫോൺ. 93834 71573, 93834 71578
സീറ്റ് ഒഴിവ്
അയിലൂർ∙ അപ്ലൈഡ് സയൻസ് കോളജ് ഐഎച്ച്ആർഡി ക്വോട്ടയിൽ ഇന്നു മുതൽ 23 വരെ പ്രവേശനം നൽകും.
ഫോൺ : 85470 05029, 97460 94881. റോഡ് അടച്ചിടും
ചിറ്റിലഞ്ചേരി∙ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ ഉങ്ങിൻചുവട് മുതൽ മേലാർകോട് വരെ പഞ്ചായത്ത് ഓഫിസിനു മുൻവശമുള്ള റോഡ് 22 മുതൽ 15 ദിവസത്തേക്കു ഭാഗികമായി അടച്ചിടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]