
ആലുവ∙ ലോഡ്ജ് മുറിയിൽ യുവതിയെ യുവാവ്
. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്.
വാക്കു തർക്കത്തിനിടെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് മൃതദേഹം വിഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിച്ചു.
കൊലപാതകം നടത്തിയ രീതിയും വിഡിയോയിലൂടെ വിശദീകരിച്ചു. യുവാവിന്റെ സുഹൃത്തുക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
ഇരുവരും ഇടയ്ക്ക് ഈ ലോഡ്ജിൽ മുറിയെടുക്കാറുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട
തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് സമ്മതിച്ചിരുന്നില്ല.
പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]