
ആലപ്പുഴ ∙ വിഷക്കായ കഴിച്ച് ഗുരുതരനിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കെട്ടിടനിർമാണത്തൊഴിലാളി മരിച്ചു. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നിയാണ് (51) മരിച്ചത്.
പുലയൻവഴി കറുക ജംക്ഷനു സമീപം ലോഡ്ജിൽ വെള്ളിയാഴ്ച വൈകിട്ടാണ് ബെന്നി മുറിയെടുത്ത് വിഷക്കായ കഴിച്ചത്. ലോഡ്ജിൽ കയറുന്നതിനു മുൻപ് ബെന്നി പേനയും കടലാസും ചോദിച്ച് അടുത്തുള്ള ഫ്രൂട്സ് കടയിൽ ചെന്നതായി പൊലീസ് പറഞ്ഞു.
ഫ്രൂട്സ് കടയിലെ സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി തെറ്റിദ്ധരിച്ച് ബെന്നിയെ കടയുടമ ഷുക്കൂർ മർദിച്ചു.
മരണകാരണം തന്നെ പണിക്കുകൊണ്ടുപോകുന്ന തമ്പി എന്നയാളാണെന്നും ഷുക്കൂർ ഉപദ്രവിച്ചെന്നുമുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തു. ലോഡ്ജിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടവർ അറിയിച്ചതിനെത്തുടർന്ന് വീട്ടുകാരെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
ബെന്നിയുടെ മുഖത്ത് മുറിവും വസ്ത്രത്തിലും ദേഹത്തും രക്തവും ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു.
എറണാകുളത്ത് പണിക്കു പോകുമ്പോൾ കൺസ്ട്രക്ഷൻ സംബന്ധമായ പണമിടപാടുകൾ നടത്തിയിരുന്നത് തമ്പിയും കണക്ക് എഴുതിയിരുന്നത് ബെന്നിയും ആയിരുന്നെന്നും വീട്ടുകാർ പറഞ്ഞു. ബെന്നിയെ മർദിച്ചതിന് ഷുക്കൂറിനെ കസ്റ്റഡിയിൽ എടുത്ത ശേഷം പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു.
പോസ്റ്റ്മോർട്ടത്തിനു ശേഷം ബെന്നിയുടെ സംസ്കാരം നടത്തി. ചേർത്തല തോപ്പുവെളി കുടുംബാംഗം ബിന്ദുവാണ് ഭാര്യ.
മക്കൾ: ആഞ്ചലോസ് റോഷൻ, എയ്ഞ്ചൽ റോസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]