
ചെറുതോണി ∙ മന്ത്രി കെ.രാജൻ വിവിധ പരിപാടികൾക്കായി ജില്ലയിൽ വന്ന ദിവസം തന്നെ റവന്യു വകുപ്പിനെതിരെയും സിപിഐക്കെതിരെയും ആഞ്ഞടിച്ച് സിപിഎം.ജില്ലയിൽ നടക്കുന്നതു റവന്യു രാജാണെന്നും വകുപ്പിലെ പ്രമുഖർ ജനങ്ങളെയും താഴെയ്ക്കിടയിലുള്ള ജീവനക്കാരെയും ഹൈജാക്ക് ചെയ്യുകയാണെന്നും സിപിഎം സിപിഐക്ക് എതിരെ ഒളിയമ്പ് എയ്തു.പൈനാവിൽ ഇന്നലെ മന്ത്രി ഉദ്ഘാടനം ചെയ്ത ക്വാർട്ടേഴ്സുകൾ റവന്യു ജീവനക്കാർക്കു മാത്രമായി പരിമിതപ്പെടുത്താൻ നടക്കുന്ന നീക്കങ്ങൾക്കിടയിലാണു സിപിഎം പുതിയ പോർമുഖം തുറക്കുന്നത്.ജില്ലാ ആസ്ഥാനത്തുള്ള സർക്കാർ ക്വാർട്ടേഴ്സുകൾ റവന്യു വകുപ്പിന്റെ കുത്തകയാക്കാതെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ഉപകരിക്കുന്നവിധം പ്രയോജനപ്പെടുത്തണമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു.ജില്ലയുടെ സമഗ്രവികസനത്തിന് ഏറ്റവുമധികം ഉദ്യോഗസ്ഥ പരിഗണന ആവശ്യമായ സാഹചര്യത്തിൽ പുറം തിരിഞ്ഞിരുന്നാൽ ജനം ഒറ്റപ്പെടുത്തുമെന്നും ജില്ലാ സെക്രട്ടറി സി.വി.വർഗീസ് മുന്നറിയിപ്പു നൽകി.
വന്യജീവി ആക്രമണം തടയാൻ സർക്കാർ ഇടപെടണം; പ്രമേയം അവതരിപ്പിച്ച് സിപിഐ
കട്ടപ്പന ∙ വന്യജീവി ആക്രമണം തടയാൻ സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ പ്രമേയം. സംസ്ഥാനത്തെ വനാതിർത്തികളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വന്യജീവി ആക്രമണമാണ് ഉണ്ടാകുന്നത്.
വയനാട്ടിലും മൂന്നാറിലുമെല്ലാം വന്യജീവി ആക്രമണങ്ങൾക്ക് എതിരെ വലിയ ജനകീയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വന്യജീവി ആക്രമണങ്ങളെ തുടർന്ന് ആളുകൾ മരിക്കുന്നതും പരുക്കേൽക്കുന്നതും കൃഷി നശിക്കുന്നതും വർധിക്കുകയാണ്.
അതിനാൽ വന്യജീവി മാനേജ്മെന്റ് നടത്തി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കണം. ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കു നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കണം.
ട്രെഞ്ച്, വൈദ്യുതി ഫെൻസിങ്, അലാം തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]