
ആലുവ∙ നഗരത്തിൽ മൊബൈൽ ഫോൺ മോഷ്ടാക്കൾ വിലസുന്നു. കെഎസ്ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡ് അടക്കമുള്ള പൊതു സ്ഥലങ്ങളിൽ നിന്നു പ്രതിദിനം ശരാശരി 10 മൊബൈൽ ഫോണുകൾ വീതം മോഷണം പോകുന്നതായി പൊലീസിൽ ലഭിക്കുന്ന പരാതികൾ സൂചിപ്പിക്കുന്നു.
തിരക്കുള്ള ബസുകളിലും ബസ് കാത്തു നിൽക്കുന്നവർക്കിടയിലുമാണ് ഫോൺ മോഷണം കൂടുതൽ നടക്കുന്നത്. ഇന്നലെ വൈകിട്ടു സബ് ജയിൽ റോഡിലൂടെ നടന്നുപോയ കോളജ് വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടിയ അതിഥിത്തൊഴിലാളിയെ വിദ്യാർഥിനിയും നാട്ടുകാരും പിന്നാലെ എത്തി പിടികൂടി പൊലീസിനു കൈമാറി.
കഴിഞ്ഞ ദിവസം സ്വകാര്യ ബസ് സ്റ്റാൻഡിനു മുന്നിൽ സംസാരിച്ചു നിൽക്കുകയായിരുന്ന വിദ്യാർഥികളുടെ അടുത്തേക്കു നന്നായി വസ്ത്രം ധരിച്ചെത്തിയ മധ്യവയസ്കൻ, വീട്ടിലേക്കു വിളിക്കാൻ ഫോൺ തരാമോ എന്നു ചോദിച്ചു.
ഫോൺ കിട്ടിയ ഉടൻ അതിലെ വന്ന ബൈക്കിൽ കയറി അയാൾ സ്ഥലംവിട്ടു.ഫോൺ മോഷ്ടിച്ചു കടക്കുന്നവരെ പിടികൂടുക എളുപ്പമല്ലെന്നാണു പൊലീസ് പറയുന്നത്. ഫോൺ നഷ്ടപ്പെടാതെ ജനങ്ങൾ ജാഗ്രത പാലിക്കുന്നതാണ് അതിലും എളുപ്പമെന്നും പൊലീസ് പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]