
നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവർ നിയമനം
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് നഴ്സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലൻസിലേക്ക് ഡ്രൈവറെയും നിയമിക്കും.
നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച 21ന് രാവിലെ 11നും ഡ്രൈവർ കൂടിക്കാഴ്ച 12നും . 0495 2359645.
സ്പോട്ട് അഡ്മിഷൻ 21ന്
വടകര ∙ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല മാഹി കമ്യുണിറ്റി കോളജിൽ 21ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ.
മാഹിക്ക് പുറത്തുള്ളവർക്കും അപേക്ഷിക്കാം. 9526479496. വടകര∙ കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള ബി ടെക് ലാറ്ററൽ എൻട്രി സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 21 ന് 10 ന് 9645350856.
തുടർ വിദ്യാഭ്യാസം
വടകര∙ കേരള പൊലീസ് സാമൂഹിക സുരക്ഷ പദ്ധതിയായ ഹോപ് പ്രോജക്ടിന്റെ ഭാഗമായി 10,12 ക്ലാസുകളിൽ പരാജയപ്പെട്ട
കുട്ടികൾക്കും പാതി വഴിയിൽ വിദ്യാഭ്യാസം മുടങ്ങിയവർക്കും തുടർ വിദ്യാഭ്യാസത്തിന് സഹായം ചെയ്യും. താൽപര്യമുള്ളവർ റൂറൽ പൊലീസ് ഹോപ് സെന്ററുമായി ബന്ധപ്പെടണം.9846974299,
ബിഎസ്എൻഎൽ മേള
വടകര∙ ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ മേള 21 മുതൽ 23 വരെ ടെലിഫോൺ ഭവനിൽ നടക്കും.
തിരുവള്ളൂരിൽ ഓട്ടോ പെർമിറ്റ്
തിരുവള്ളൂർ∙ ടൗണിൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതിനായി, തിരുവള്ളൂർ കേന്ദ്രമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ ഉടമകളും തിരിച്ചറിയൽ കാർഡ് ആവശ്യമുള്ള ഡ്രൈവർമാരും 2 ഫോട്ടോയും ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പും സഹിതം 31 ന് അകം പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.
അഭിമുഖം മാറ്റി
കീഴരിയൂർ∙ നടുവത്തൂർ ശ്രീവാസുദേവ ആശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലിഷ് തസ്തികയിലേക്ക് 23 ന് തീരുമാനിച്ച അഭിമുഖം ഓഗസ്റ്റ് 4 ലേക്ക് മാറ്റി.
പ്രവാസികൾക്ക് ശിൽപശാല 23ന്
കോഴിക്കോട്∙ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക റൂട്ട്സും സംസ്ഥാന സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റും (സിഎംഡി) ചേർന്ന് സൗജന്യ സംരംഭകത്വ ശിൽപശാല 23ന് രാവിലെ 9.30ന് കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിക്കും.
8078249505.
സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്
കോഴിക്കോട്∙ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഹൃദ്രോഗ നിർണയ ക്യാംപ് 20നു നടക്കും. രാവിലെ 9 മുതൽ ഒന്നു വരെ.
9526055566.
യുവജന ക്യാംപ് ഇന്നും നാളെയും
കോഴിക്കോട്∙ 16 മുതൽ 28 വരെ പ്രായമുള്ളവർക്കായി ചിന്മയ യുവകേന്ദ്രയുടെ ‘സങ്കൽപ്’ യുവജന ക്യാംപ് ഇന്നും നാളെയും രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ നടക്കും. 9447922797.
വടകര താലൂക്കില് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട്∙ ജില്ലയിൽ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇന്നു വടകര താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്.
തപാൽ സേവനങ്ങൾക്ക് നിയന്ത്രണം
കോഴിക്കോട്∙ കാലിക്കറ്റ് പോസ്റ്റൽ ഡിവിഷനു കീഴിലുള്ള എല്ലാ പോസ്റ്റ് ഓഫിസുകളിലും പുതിയ സോഫ്റ്റ്വെയറിലേക്കുള്ള മാറ്റം നടക്കുന്നതിനാൽ തപാൽ സേവനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തി. 22നു നടക്കുന്ന സോഫ്റ്റ്വെയർ മൈഗ്രേഷന്റെ ഭാഗമായി 21നു ഡിവിഷനിലെ ഒരു പോസ്റ്റ് ഓഫിസിലും പണമിടപാടുകൾ നടത്താനോ, റജിസ്റ്റേഡ് പോസ്റ്റ്, പാഴ്സൽ പോലുള്ള തപാൽ ഉരുപ്പടികൾ അയയ്ക്കാനോ സാധിക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]