
ചെന്നൈ: തമിഴ്നാട്ടിൽ പത്ത് വയസുകാരിയോട് കൊടുംക്രൂരത. തമിഴ്നാട് തിരുവള്ളൂരിൽ 10 വയസ്സുകാരിയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
റോഡിലൂടെ നടന്നു പോകുന്ന കുട്ടിയെ യുവാവ് തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച തിരുവള്ളൂർ ഗുമ്മിഡിപൂണ്ടിയിൽ ഉണ്ടായ നടുക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
നാലാം ക്ലാസ് വിദ്യാർത്ഥിനി റോഡിലൂടെ നടക്കുമ്പോൾ ഒരു യുവാവ് പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. അടുത്തെത്തിയപ്പോൾ പെൺകുട്ടിയെ യുവാവ് ബലമായി പിടിച്ചുവലിച്ച് അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു.
അവശയായ പെൺകുട്ടി വീട്ടിലെത്തി മുത്തശ്ശിയെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ കുടുംബം പൊലീസിൽ വിവരമറിയിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.
ഇപ്പോൾ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ തുടരുകയാണ് കുട്ടി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിക്കായി അന്വേണം തുടങ്ങി.
20വയസ്സിന് മുകളിലുള്ള ആളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. സ്ഥലത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിൽ ക്രമസമാധാന നില തകർന്നതിന് ഉദാഹരണമാണ് സംഭവമെന്ന് ബിജെപി നേതാവ് കെ അണ്ണാമലൈ പ്രതികരിച്ചു. വീഡിയോ സ്റ്റോറി കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]