
സ്വന്തം ലേഖകൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട് വെച്ചാണ് മുസ്ലിം കോര്‍ഡിനേഷന്റെ പേരിൽ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിക്കുന്നത്. സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും ക്ഷണിച്ചിട്ടുണ്ടെന്നും സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേത് അല്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.
നേരത്തെ ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച സെമിനാറിലേക്ക് മുസ്ലിം ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസടക്കമുള്ള യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് ക്ഷണം നിരസിച്ചിത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]