
ൈവദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഐഡിയ ചിത്രാരി, സുബാഷ് നഗർ, പാളാട്, നായിക്കാലി, നിടുകുളം, നിടുകുളം സ്കൂൾ, നിടുകുളം ടവർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. മട്ടന്നൂർ ∙ മരുതായി റോഡിൽ റോഡ് വികസനത്തിന്റെ ഭാഗമായി കല്ലൂർ ടെംപിൾ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുനിസിപ്പൽ കോപ്ലക്സ്, ഉത്തിയൂർ, കല്ലൂർ ടെംപിൾ, മരുതായി ഇല്ലം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
അധ്യാപക ഒഴിവ്
വിളമന ∙ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടിഎ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 18 ന് 10 ന് സ്കൂൾ ഓഫിസിൽ നടക്കും. പേരട്ട∙ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടിഎ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 18 ന് 2 ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 8547109751.
ഉളിക്കൽ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും. ചിറ്റാരിപ്പറമ്പ് ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി നാച്ചുറൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 17ന് 10 മണിക്ക്.
വെള്ളൂർ ∙ ജിഎൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച 18ന് 10.30ന്.
കൂടിക്കാഴ്ച മാറ്റി
കൊട്ടിയൂർ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപിയിൽ ഡോക്ടറെ നിയമിക്കുന്നതിനു ഇന്ന് നടത്താൻ നിശ്ചയിച്ച കൂടിക്കാഴ്ച മാറ്റി.
അപേക്ഷ ക്ഷണിച്ചു
ഇരിട്ടി ∙ കേരള സർക്കാർ സ്ഥാപനമായ സിഡിറ്റിന്റെ ഇരിട്ടി കേന്ദ്രത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫോൺ 9400916742. വീർപ്പാട് ∙ ശ്രീനാരായണ ഗുരു കോളേജിൽ ബിസിഎ, ബികോം, ബിബിഎ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ഫോൺ. 9496996147.
ഓവർസീയർ നിയമനം
പെരിങ്ങോം ∙ പെരിങ്ങോം വയക്കര പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള ഓവർസീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 21നു രാവിലെ 10നു പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
കാത്ത് ലാബുകൾ പ്രവർത്തിക്കില്ല
കണ്ണൂർ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ അഗ്നിസുരക്ഷാ ക്രമീകരണങ്ങൾക്കുള്ള പ്രവൃത്തി നടക്കുന്നതിനാൽ 18 മുതൽ 20 വരെ കാർഡിയോളജി വിഭാഗത്തിൽ കാത്ത് ലാബുകൾ പ്രവർത്തിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു. ഫോൺ: 0497 2808111
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]