
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40– 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഐടിഐ പ്രവേശനം:അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ∙ വിജയരാഘവപുരം ഗവ.
ഐടിഐയിൽ എൻസിവിടി എൻഎസ്ക്യുഎഫ് കോഴ്സുകളായ പ്ലമർ (ഒരു വർഷം), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (2 വർഷം) ഇലക്ട്രീഷൻ (2 വർഷം) എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈൻ ആയി സമർപ്പിക്കാം.
ഫോൺ: 7356289695.
കൂടിക്കാഴ്ച നാളെ
കാട്ടൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2.30ന് നടക്കും.ബന്ധപ്പെടുക: 9995407932
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ പ്ലാവിൻചുവട്, വാലുങ്ങാമുറി സ്കൂൾ, ത്രിവേണി നാല്, ചെറ്റാരിക്കൽ, പൈങ്കാവ്, മലബാർ ടവർ, പോൾസൺ കെമിക്കൽ, വാഴപ്പിള്ളി ഹൈറൈസ്, ടോണി ഡേവിസ്, വി.പി.ജോബി, സുന്ദരൻ, ഒറിഗാനോ ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
കൊടകര∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ10.30 ന്..9446465237 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]