
മണ്ണീറ ∙ വടക്കേ മണ്ണീറയിലെ കൃഷിയിടങ്ങളിൽ കാട്ടാനശല്യം പതിവാകുന്നു. വീടിന് സമീപമെത്തി നാശം വരുത്താൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
ഒരാഴ്ചയിലേറെയായി ഇവിടെ കാട്ടാനയിറങ്ങി നാശം വരുത്തുന്നു. കഴിഞ്ഞ ദിവസം വടക്കേമണ്ണീറ വല്യാനേത്ത് ബേബി, അറപ്പുരയ്ക്കൽ ജോസ്, മലയകത്തുപുത്തൻവീട്ടിൽ രാജീവ്, ചരിവുപുരയിടത്തിൽ റോയി എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ എന്നിവ കാട്ടാന നശിപ്പിച്ചു.
ബേബിയുടെ വീടിന് സമീപമെത്തിയ കാട്ടാന തെങ്ങുകളിൽ നിന്ന് മടൽ വലിച്ചിളക്കി നശിപ്പിച്ചു.
വീടിന് സമീപം വരെ എത്തി കാട്ടാന നാശം വരുത്തിയതോടെ കുടുംബങ്ങൾ ഭീതിയിലാണ്.വടക്കേ മണ്ണീറ വനാതിർത്തിയിൽ തൂക്കു സൗരോർജവേലി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ മാസം അടിക്കാട് തെളിക്കൽ ആരംഭിച്ചെങ്കിലും വൈകാതെ നിർത്തിവച്ചതായി പ്രദേശവാസികൾ പറയുന്നു. അടിക്കാട് തെളിക്കൽ പൂർത്തിയാക്കി അടിയന്തരമായി തൂക്കു സൗരോർജവേലി സ്ഥാപിച്ച് കാട്ടാനശല്യം ഒഴിവാക്കണമെന്ന് ആവശ്യമുയരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]