
കാലാവസ്ഥ
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ട്രേഡ് ഇൻസ്ട്രക്ടർ
കൃഷ്ണപുരം∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. 21 ന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുമായി കൃഷ്ണപുരം ടെക്നിക്കൽ ഹൈസ്കൂളിൽ എത്തണം.
അധ്യാപകഒഴിവ്
മാവേലിക്കര ∙ കുന്നം ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, കായികാധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം നാളെ രാവിലെ 11നു നടക്കും.
മാവേലിക്കര ∙ ഗവ.ബോയ്സ് എച്ച്എസ്എസിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അഭിമുഖം നാളെ 2നു സ്കൂളിൽ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
കെടെറ്റ് നിർബന്ധം. കറ്റാനം ∙ പള്ളിക്കൽ ഗവ.
മോഡൽ യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 15ന് 10.30ന് അഭിമുഖത്തിന് ഹാജരാകണം.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ പേരിശേരി നമ്പർ– 2, ഫെഡറൽ ബാങ്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ജലവിതരണം മുടങ്ങും
ചെങ്ങന്നൂർ ∙ ജല അതോറിറ്റി ചെങ്ങന്നൂർ പിഎച്ച് സെക്ഷൻ ഓഫിസിന്റെ പരിധിയിൽ ചെങ്ങന്നൂർ മിത്രപ്പുഴ പമ്പ് ഹൗസിലെ കിണർ വൃത്തിയാക്കുന്നതിനാൽ കുന്നത്തുമല ടാങ്കിൽ നിന്നും സപ്ലൈ നടത്തുന്ന ചെങ്ങന്നൂർ ടൗൺ, പുത്തൻവീട്ടിൽ പടി, റെയിൽവേ സ്റ്റേഷൻ, ബഥേൽ, മാർക്കറ്റ്, നന്ദാവനം, ആൽത്തറ, പുലിക്കുന്ന്, ഹോസ്പിറ്റൽ ജംക്ഷൻ, ഐടിഐ ജംക്ഷൻ, കിഴക്കേനട, മിത്രപ്പുഴ, കോടിയാട്ടുകര, മുണ്ടൻകാവ് ഭാഗങ്ങളിലും പുലിയൂർ പഞ്ചായത്തിലെ മങ്കുഴിച്ചാൽ ഭാഗങ്ങളിലും 15 മുതൽ 18 വരെ ശുദ്ധജലവിതരണം ഉണ്ടായിരിക്കുന്നതല്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]