
സ്വന്തം ലേഖിക
കൊച്ചി: എറണാകുളത്ത് സിനിമാ യൂണിറ്റിന്റെ വാനിന് നേരേ എട്ടംഗ സംഘത്തിന്റെ ആക്രമണം.
നെടുമ്പാശ്ശേരിയില്‍ ഫില്‍മാറ്റിക്ക എന്ന സിനിമ യുണിറ്റിന്റെ വാനിന് നേരേയാണ് ആക്രമണമുണ്ടായത്.
വാൻ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം താക്കോല്‍ ഊരിയെടുത്ത് അക്രമികള്‍ കടന്നുകളഞ്ഞു.
നെടുമ്പാശ്ശേരി സിഗ്നല്‍ ജംഗ്ഷനില്‍ ആണ് സംഭവം. എക്കോ സ്പോര്‍ട് കാറില്‍ എത്തിയ എട്ടംഗ സംഘം ആണ് മര്‍ദ്ദിച്ചതെന്ന് വാൻ യാത്രക്കാര്‍ വ്യക്തമാക്കി.
സിഗ്നല്‍ ജഗ്ഷനില്‍ കുടുങ്ങിയ വാൻ നാട്ടുകാര്‍ റോഡ് അരികിലേക്ക് തള്ളി മാറ്റി. അക്രമം നടത്തിയ കാര്‍ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]