
മാവേലിക്കര ∙ നിരത്തുകളും പൊതുസ്ഥലങ്ങളും തെരുവുനായ്ക്കൾ താവളമാക്കിയിട്ടും നടപടിയെടുക്കാൻ ആരുമില്ലാത്ത അവസ്ഥ. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാവേലിക്കര മേഖലയിൽ മാത്രം തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയതു പത്തു പേർ.
കൊറ്റാർകാവിൽ വീട്ടുമുറ്റത്തു നിന്ന 2 പേരെയാണു ഓടിയെത്തിയ നായ കടിച്ചത്.
നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ജില്ലാ ആശുപത്രി തുടങ്ങിയ പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. മേഖലയിലെ നിരത്തുകൾ നായ്ക്കൾ കയ്യടക്കിയിരുന്ന സാഹചര്യമാണ്.
പ്രഭാതസവാരിക്ക് ഇറങ്ങുന്നവർ ഉൾപ്പെടെ പലരും നായ്ക്കളെ പേടിച്ചാണു നടക്കുന്നത്.
പത്രവിതരണത്തിനു എത്തുന്നവരുടെ ഇരുചക്ര വാഹനങ്ങൾക്കു നേരെ നായ്ക്കൾ കുരച്ച് പാഞ്ഞടുക്കുന്നതും പതിവാണ്. കഴിഞ്ഞ ദിവസം പത്രം ഏജന്റിനു തെരുവുനായയുടെ കടിയേറ്റു.
മാവേലിക്കര ജിഎൽപിഎസ്, ഗവ.ഗേൾസ് ഉൾപ്പെടെ വിവിധ വിദ്യാലയങ്ങളുടെ പരിസരത്തും നായ ശല്യമുണ്ട്. ബിഷപ് ഹോഡ്ജസ്, ഇൻഫന്റ് ജീസസ് സ്കൂൾ എന്നിവിടങ്ങളുടെ സമീപത്തെ റോഡുകളും തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]