
ന്യൂഡൽഹി∙ ഹരിയാനയിലുണ്ടായ
പ്രകമ്പനങ്ങൾ ഡൽഹിയിലും അനുഭവപ്പെട്ടു. ഹരിയാനയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഡൽഹിയിൽ ചെറിയ ഭൂചലനമുണ്ടായി.
ഹരിയാനയിലെ ഝജ്ജറായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. രണ്ടു ദിവസത്തിനിടെ ഹരിയാനയിൽ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂകമ്പമാണിത്.
10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഹരിയാനയിലെ റോഹ്തക്, ബഹദൂർഗഡ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ ഝജ്ജറിന് സമീപം 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഡൽഹിയിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു.
ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യതലസ്ഥാനം താരതമ്യേന ഉയർന്ന ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം Petrovich9/istockphoto.com എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]