
അധ്യാപക ഒഴിവ്
മണ്ണാർക്കാട്∙ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 16ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം.
പാലക്കാട് ∙ വിക്ടോറിയ കോളജിൽ മലയാളം വകുപ്പിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം 14ന് രാവിലെ 10.30ന് കോളജിൽ.
0491 2576773.
കൂടിക്കാഴ്ച 14ന്
പട്ടാമ്പി ∙ മുതുതല കൊടുമുണ്ട ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 14 രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
വിള ഇൻഷുറൻസ് റജിസ്റ്റർ ചെയ്യാം
ആലത്തൂർ∙ കൃഷിഭവനിൽ ഇന്നു കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് റജിസ്റ്റർ ചെയ്തു നൽകും.
കർഷക റജിസ്ട്രി ചെയ്തവർക്കു മാത്രമേ വിള ഇൻഷുറൻസ് റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. അതിനായി ആധാർ ലിങ്ക് ചെയ്ത മൊബൈലും ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നികുതി രസീത്, പാട്ടക്കരാറിന്റെ കോപ്പി എന്നിവ ഉണ്ടാകണമെന്നും അധികൃതർ അറിയിച്ചു.
15നു റജിസ്ട്രേഷൻ അവസാനിക്കും.
ഇ–ഗ്രാൻഡ്സ് സ്കോളർഷിപ് വിതരണം 14 മുതൽ
ചെർപ്പുളശ്ശേരി ∙ വെള്ളിനേഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2019–20, 2020–21, 2021–22, 2022–23, 2022–24 എന്നീ വർഷങ്ങളിൽ പഠിച്ച് ഇ–ഗ്രാൻഡ്സ് സ്കോളർഷിപ് ലഭിച്ചുവരുന്ന ഒബിസി, ജനറൽ വിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് 14 മുതൽ 21 വരെ സ്കൂളിൽ വിതരണം ചെയ്യും. ഈ കാലയളവിൽ പഠിച്ചിരുന്നവരും സ്കോളർഷിപ്പിന് അർഹതയുള്ളവരും ആയ വിദ്യാർഥികൾ സ്കൂളിൽ നേരിട്ട് എത്തി തുക കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 9947541492.
നേത്രചികിത്സാ ക്യാംപ് 13ന്
ചെർപ്പുശ്ശേരി ∙ സത്യസായി സേവാ സമിതിയും അഹല്യ കണ്ണാശുപത്രിയും ചേർന്ന് 13ന് രാവിലെ 9.30ന് ചെർപ്പുളശ്ശേരി ഗവ.ഹൈസ്കൂളിൽ നേത്രചികിത്സാ ക്യാംപ് സംഘടിപ്പിക്കും. ഫോൺ: 9947548909.
ലീഗൽ ഗാർഡിയൻഷിപ് ക്യാംപ് ഇന്ന്
തൃത്താല ∙ പരുതൂർ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ലീഗൽ ഗാർഡിയൻഷിപ് ക്യാംപ് ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
18 വയസ്സായ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ലീഗൽ ഗാർഡിയൻഷിപ് തയാറാക്കുന്നതിനായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി, ബഹുവൈകല്യം, ബുദ്ധി വൈകല്യം എന്നിവയുള്ള പ്രായപൂർത്തിയായ ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ലീഗൽ ഗാർഡിയൻഷിപ് ഡോക്യുമെന്റ് തയാറാക്കുന്നത്.
ആധാർ കാർഡ്, യുഡിഐഡി, ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, രക്ഷിതാക്കൾ മരിച്ചവരാണെങ്കിൽ മരണ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, നികുതി അടച്ച രസീത്, ഗാർഡിയൻ സഹോദരനാണെങ്കിൽ മറ്റ് സഹോദരങ്ങളുടെ സമ്മതപത്രം, ഫോട്ടോ എന്നിവ ക്യാംപിന് എത്തുന്നവരുടെ കൈവശം ഉണ്ടാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതിഷ്ഠാദിന ഉത്സവം 13ന്
കാഞ്ഞിരപ്പുഴ ∙ തോടുകുഴി കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം 13നു നടക്കും. രാവിലെ വിശേഷാൽ പൂജകൾ, തുടർന്നു പൂമൂടൽ ,സഹസ്രനാമാർച്ചന, 11.30നു തിരുവാതിരക്കളി, ശേഷം പ്രസാദ ഊട്ടും ഉണ്ടായിരിക്കും. വൈകിട്ട് 5.30നു ഭഗവത് സേവ, അഷ്ടപദി കീർത്തനാലാപനവും ഉണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]