
കാസർകോട് ∙ നഗരത്തിൽ കണ്ടെയ്നർ ട്രെയിലറിനടിയിൽ കുടുങ്ങിയ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരുക്ക്. ഇരിയണ്ണി സ്വദേശികളായ രഞ്ജീഷ് (35), പ്രസാദ് (45) എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കാസർകോട് എംജി റോഡ് ചന്ദ്രഗിരി പാതയിലേക്ക് കയറുന്ന ഭാഗത്തെ കുഴിയുടെ അടുത്താണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിക്കുകയായിരുന്ന ബൈക്ക് ജംക്ഷനിൽ റോഡ് തകർന്നുണ്ടായ കുഴിയുടെ അടുത്തെത്തിയപ്പോൾ അതേ സമയത്ത് കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ട്രെയിലറിന്റെ മുൻവശത്തെ ടയറിനോടു ചേർന്ന് കുടുങ്ങുകയായിരുന്നു.വെള്ളം നിറഞ്ഞ കുഴിയിൽ വീഴാതെ പോകാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് കണ്ടെയ്നർ ട്രെയിലറിന്റെ അടിയിൽപെടുകയായിരുന്നുവെന്നും പറയുന്നു.
അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. അപകടത്തിൽപെട്ടവരെ അഗ്നിരക്ഷാസേനാംഗങ്ങളും പൊലീസും ചേർന്ന് ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഹൈഡ്രോളിക്, പെന്യൂമാറ്റിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കണ്ണൂർ സ്വദേശിയായ ബോബി അഗസ്റ്റിനാണ് ട്രെയിലർ ഓടിച്ചിരുന്നത്.
അസി. സ്റ്റേഷൻ ഓഫിസർ വിനോദ്, സീനിയർ റെസ്ക്യൂ ഓഫിസർ വി.
സുകു, ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥരായ വൈശാഖ്, ഉമേഷ്, ശ്രീജിത്ത്, റോബിൻ, രാകേഷ്, ഷൈജു, കെ.ആർ.അജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]