
കൊച്ചി∙
ർ ഇൻ ചാർജ് പദവിയിൽ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാറിന്റെ നിയമനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷിക്കാനുള്ള
ഉത്തരവിന് സ്റ്റേ. ഈ പദവി വഹിക്കാൻ അരുൺ കുമാറിനുള്ള യോഗ്യത പരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
സിംഗിൾ ബെഞ്ച് വിധിക്കെതിരെ അരുൺ കുമാർ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ വിധി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിങ് കോളജ് മുൻ പ്രിൻസിപ്പല്‍ ഇൻ ചാർജായിരുന്ന സമയത്ത് ആൺകുട്ടികളുടെ ഹോസ്റ്റലിലേക്കു മീനും ഇറച്ചിയും മുട്ടയും പാലും അടക്കമുള്ളവ വാങ്ങിയ ഇനത്തിലും ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയ വകയിലും ക്രമക്കേടു നടന്നിട്ടുണ്ട് എന്നു ചൂണ്ടിക്കാട്ടി പ്രഫ.
വിനു തോമസിന് ഷോകോസ് നോട്ടിസ് നൽകിയിരുന്നു. എന്നാൽ മറുപടി സമർപ്പിക്കാൻ തനിക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ല എന്നു കാട്ടി വിനു തോമസ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു.
എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. തുടർന്ന് രേഖകളുടെ ഡിജിറ്റൽ പകർപ്പ് എടുക്കുന്നതും നിഷേധിക്കുന്നു എന്നു കാട്ടി നൽകിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വി.എ.അരുൺ കുമാറിനെതിരെ കേസെടുക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]