കനത്ത മഴ, കാറ്റ്; ആഴക്കടലിൽ വള്ളം മറിഞ്ഞ് 3 പേർക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
താനൂർ ∙ ആഴക്കടലിൽ വള്ളം മറിഞ്ഞ് 3 പേർക്ക് പരുക്ക്. കടലിൽ ഏറെ അകലെ ബോട്ടിൽ നിന്ന് മീൻ ശേഖരിച്ച് തീരത്തേക്ക് വരികയായിരുന്ന സഫീനത്ത് കംമ്പ്രാൻ കരിയർ വള്ളത്തിലെ കണ്ണൻ (34), മുഹമ്മദ് (മുത്തു 36), അലി (36) എന്നിവർക്കാണ് പരുക്ക്. ഉച്ചക്ക് മുൻപ് കാറ്റിലും മഴയിലുംപെട്ട് തീരത്തിന് ഏഴു കിലോമീറ്റർ അകലെവച്ചാണ് അപകടം. ഉടൻ മറ്റു വള്ളക്കാർ രക്ഷപ്പെടുത്തി ഹാർബറിൽ എത്തിച്ചു.
കണ്ണനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 2 പേരെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സ്വദേശമായ മാറാടിലേക്ക് മാറ്റി. ടിഡിആർഎഫ് അംഗങ്ങളായ ആഷിക് താനൂർ, ബഷീർ ഒട്ടുംപുറം, കെസി താനൂർ എന്നിവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.