
മുഖ്യമന്ത്രി വിദേശത്തേക്ക്; ചികിത്സയ്ക്കായി നാളെ പുലർച്ചെ അമേരിക്കയിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു പോകുന്നത്. പത്തു ദിവസത്തെ ചികിത്സയ്ക്കു വേണ്ടിയാണ് അമേരിക്കന്‍ യാത്ര.
ദുബായ് വഴിയാണ് അമേരിക്കയിലേക്കു പോകുന്നത്. മുന്‍പ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സകളുടെ ഭാഗമായാണ് ഇപ്പോഴത്തെ യാത്ര.