
കാസർകോട് ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്യാംപ് സിറ്റിങ് 15 മുതൽ
കാസർകോട് ∙ കേരള ലോകായുക്ത ക്യാംപ് സിറ്റിങ് 15ന് കണ്ണൂരിലും 16 ,17 തീയതികളിൽ കോഴിക്കോട്ടും 10.30നു പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. സിറ്റിങ്ങിൽ പുതിയ പരാതികൾ സ്വീകരിക്കും. ഉപലോകായുക്ത ജസ്റ്റിസ് വി. ഷെർസി അടങ്ങുന്ന സിംഗിൾ ബെഞ്ചും ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാറും ഉപലോകായുക്ത ജസ്റ്റിസ് വി. ഷെർസിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചും പരാതികൾ കേൾക്കും.
ഡേറ്റ എൻട്രി ഓപ്പറേറ്റർ
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ ആർഎസ്ബിവൈ മുഖേന ഡേറ്റ എൻട്രി ഓപ്പറേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 17ന് 10.30നു ആശുപത്രിയിൽ.
ഡ്രൈവർ
കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖം 8ന് 11നു കോളജിൽ.
അസി. ഇൻസ്ട്രക്ടർ
തൃക്കരിപ്പൂർ ∙ ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് ബ്രാഞ്ചിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഇൻ ടൈപ്റൈറ്റിങ് ഒഴിവിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനും പാനൽ തയാറാക്കുന്നതിനുമായി 8ന് 10.30നു അഭിമുഖം നടത്തും. 7560895843.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ക്ഷീരവികസന വകുപ്പിന്റെ എംഎസ്ഡിപി പദ്ധതിയിൽ ഹീഫർ യൂണിറ്റിനു അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത, സ്വയംസഹായ സംഘം, സംയുക്ത ബാധ്യത ഗ്രൂപ്പ്, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, ചാരിറ്റബിൾ ഓർഗനൈസേഷൻ, മറ്റു റജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾ എന്നിവർക്ക് അപേക്ഷിക്കാം. 10ന് അകം അപേക്ഷ ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റുകളിൽ സമർപ്പിക്കണം. 04994–255475.
നീലേശ്വരം ∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയ നീലേശ്വരം ബാലവാടിക-3 ക്ലാസിൽ ഒഴിവുള്ള എസ്സി/എസ്ടി സീറ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള അപേക്ഷകർ 9ന് വൈകിട്ടു 4നുള്ളിൽ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വെബ്സൈറ്റ് www.kvnileshwar.kvs.ac.in